ലിവർപൂൾ യുവതാരം മൈൽസിന് ആദ്യ പ്രൊഫഷണൽ കരാർ

Img 20210920 203737

യുവതാരം ടെറൻസ് മൈൽസ് ലിവർപൂൾ എഫ്സിയുമായി തന്റെ ആദ്യ പ്രൊഫഷണൽ കരാർ ഒപ്പിട്ടു. U7 ലെവൽ മുതൽ ലിവർപൂളിനൊപ്പം ഉള്ള താരമാണ് മൈൽസ്. 17-കാരനായ താരം പ്രാദേശിക താരമാണ്. കഴിഞ്ഞ സീസണിൽ താരം ലിവർപൂൾ അണ്ടർ 18 ടീമിനു വേണ്ടി അരങ്ങേറ്റം നടത്തിയിരുന്നു. സെന്റർ ബാക്കായും മിഡ്ഫീൽഡിലും ഒക്കെ കളിക്കാൻ കഴിവുള്ള താരമാണ് മൈൽസ്. ഈ സീസണിൽ യൂത്ത് ടീമിനു വേണ്ടി മാഞ്ചസ്റ്റർ യുണൈറ്റഡിനെതിരെയും നോട്ടിങ്ഹാമിനെതിരെയും താരം ഗോൾ നേടുകയും ചെയ്തു. ഈ സീസണിൽ ലിവർപൂളിനായി സീനിയർ അരങ്ങേറ്റം നടത്താൻ ആകുമെന്ന പ്രതീക്ഷയിലാണ് താരം.

Previous articleതിയാഗോക്ക് പരിക്ക്, അടുത്ത രണ്ട് ലിവർപൂൾ മത്സരങ്ങൾ നഷ്ടമാകും
Next articleIPL 2021: വിരാട് കോഹ്‌ലിക്ക് ഐ.പി.എല്ലിൽ ചരിത്ര നേട്ടം