ജോൺ ടെറി ചെൽസിയിലേക്ക് മടങ്ങിയെത്തുന്നു

ചെൽസി ഇതിഹാസം ജോൺ ടെറി ചെൽസിയിലേക്ക് മടങ്ങിയെത്തുന്നു എന്നു റിപ്പോർട്ടുകൾ. മൗറീസിയോ സാറിയുടെ ക്ഷണ പ്രകാരം ചെൽസി യൂത്ത് ടീമിന്റെ പരിശീലകനായി ടെറി എത്തുമെന്നാണ് റിപ്പോർട്ടുകൾ. അസ്റ്റൺ വില്ലയുമായുള്ള കരാർ അവസാനിച്ച ടെറി പക്ഷെ ഇതുവരെ താൻ വിരമിച്ചതായി പ്രഖ്യാപിച്ചിട്ടില്ല. നേരത്തെ റഷ്യൻ ക്ലബ്ബിനായി കളിക്കാനുള്ള ക്ഷണം താരം നിരസിച്ചിരുന്നു.

ചെൽസിയുടെ ചരിത്രത്തിൽ ഇടമുള്ള താരം തിരിച്ചെത്തുന്നത് ചെൽസി കളിക്കാരിൽ അടക്കം ഉണ്ടാകാവുന്ന സ്വാധീനം സാറി തിരിച്ചറിഞ്ഞിട്ടുണ്ട്. നേരത്തെ ടെറിയെ പരിശീലക റോളിൽ അദ്ദേഹം ചെൽസിയിലേക്ക് ക്ഷണിച്ചിരുന്നു. സ്റ്റാംഫോഡ് ബ്രിഡ്ജിലേക്ക് തിരിച്ചെത്താനുള്ള ആഗ്രഹം ടെറിയും പല തവണ വെളിപ്പെടുത്തിയിരുന്നു.

Loading...