ഓൾഡ് ട്രാഫോർഡിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് സതാംപ്ടണിനെതിരെ 0-0ന് സമനില വഴങ്ങിയതിന് കാരണം റഫറിയാണ് എന്ന് യുണൈറ്റഡ് പരിശീലകൻ ടെൻ ഹാഗ്. കളിയുടെ ഭൂരിഭാഗവും 10 പേരുമായി കളിച്ചിട്ടും സമനില നേടിയ ടീമിനെ ടെൻ ഹാഗ് പ്രശംസിക്കുകയും ചെയ്തു. ടെൻ ഹാഗ് കളിയിലെ റഫറിയിംഗ് തീരുമാനങ്ങളെ രൂക്ഷമായി വിമർശിച്ചു. സതാംപ്ടണിനുള്ള ഒരു പെനാൽറ്റി നൽകാത്തതും യുണൈറ്റഡിന്റെ കാസെമിറോയ്ക്ക് ചുവപ്പ് കാർഡും നൽകിയതും ആണ് ഫലം ഇങ്ങനെയാകാൻ കാരണം എന്ന് ടെൻ ഹാഗ് പറഞ്ഞു.
“തീർച്ചയായും അത് പെനാൾട്ടി ആയിരുന്നു. അതിൽ സംശയമില്ല. എന്തുകൊണ്ടാണ് VAR ഇടപെടാതിരുന്നത് ർന്ന് എനിക്കറിയില്ല.” ടെൻ ഹാഗ് പറഞ്ഞു.
കാസെമിറോയുടെ ചുവപ്പ് കാർഡിനെക്കുറിച്ചും, യുണൈറ്റഡ് മാനേജർ നിരാശ പ്രകടിപ്പിച്ചു, “കാസെമിറോ യൂറോപ്പിൽ 500-ലധികം ഗെയിമുകൾ കളിച്ചു, ഒരിക്കൽ പോലും ചുവപ്പ് കാർഡ് ലഭിച്ചില്ല. ഇപ്പോൾ അദ്ദേഹത്തിന് പ്രീമിയർ ലീഗിൽ രണ്ട് ചുവപ്പ് കാർഡ് ആയി. അദ്ദേഹത്തിന്റെ അഭാവം പ്രശ്നമല്ല. ഞങ്ങൾ അതിനുള്ള പരിഹാരം കണ്ടെത്തും. പക്ഷെ ഈ ഗെയിമിനെ റഫറി സ്വാധീനിച്ചു” അദ്ദേഹം പറഞ്ഞു.