ട്രാൻസ്ഫർ മാർക്കറ്റിൽ ഒരടി പോലും മുന്നോട്ട് പോകാതെ മാഞ്ചസ്റ്റർ യുണൈറ്റഡ്

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

എല്ലാ വലിയ ക്ലബുകളും ട്രാൻസ്ഫർ മാർക്കറ്റിൽ നീക്കങ്ങൾ തുടങ്ങിയപ്പോൾ ഇപ്പോഴും ഒരു താരത്തെയും ടീമിലേക്ക് എത്തിക്കുന്നതിന് അടുത്ത് പോലും എത്താതെ നിൽക്കുകയാണ് മാഞ്ചസ്റ്റർ യുണൈറ്റഡ്. എഡ് വൂഡ്വാർഡ് പോയത് കൊണ്ട് ഇത്തവണ ട്രാൻസ്ഫർ വിൻഡോയിൽ ടീം കുറച്ച് കൂടെ നല്ല രീതിയിൽ മുന്നോട്ട് പോകും എന്നായിരുന്നു യുണൈറ്റഡ് ആരാധകർ കരുതിയത്‌. എന്നാൽ താരങ്ങൾ ക്ലബ് വിട്ടത് അല്ലാതെ ആരും ഇതുവരെ യുണൈറ്റഡിൽ എത്തിയിട്ടില്ല.

മാഞ്ചസ്റ്റർ യുണൈറ്റഡ് ആദ്യം ശ്രമിച്ചത് ഡാർവിൻ നൂനസിന് വേണ്ടി ആയിരുന്നു. ഒരു ബിഡ് പോലും ചെയ്യാൻ യുണൈറ്റഡിന് ആയില്ല. അതിനു മുന്നെ നൂനസിനെ ലിവർപൂൾ കൊണ്ടു പോയി. പിന്നെ മാഞ്ചസ്റ്റർ യുണൈറ്റഡ് ശ്രമിക്കുന്നത് ഡിയോങ്ങിന് വേണ്ടിയാണ്. പക്ഷെ മാഞ്ചസ്റ്റർ യുണൈറ്റഡും ബാഴ്സലോണയും തമ്മിലുള്ള ചർച്ചകൾ എവിടെയും എത്താതെ നിൽക്കുകയാണ്. ബാഴ്സലോണ യുണൈറ്റഡിന്റെ ബിഡ് നിരസിച്ചിരുന്നു.
20220614 235624
സെന്റർ ബാക്കിനെ ടെൻ ഹാഗ് ആവശ്യപ്പെട്ടു എങ്കിലും ടിമ്പറും പോ ടോറസും ഒക്കെ ഇപ്പോഴും യുണൈറ്റഡിൽ നിന്ന് ഏറെ ദൂരെയാണ്. അയാക്സിന്റെ അന്റോണിയോയെയും യുണൈറ്റഡ് സ്വന്തമാക്കാൻ ആഗ്രഹിക്കുന്നുണ്ട്. എന്നാൽ അയാക്സുമായും യുണൈറ്റഡ് ഔദ്യോഗിക ചർച്ചകൾ ഇതുവരെ നടത്തിയിട്ടില്ല.

ടെൻ ഹാഗിന് ഒരു നല്ല ടീമിനെ ഒരുക്കു കൊടുക്കാൻ മാനേജ്മെന്റിന് ആയില്ല എങ്കിൽ യുണൈറ്റഡിലെ മോയ്സ് മുതൽ റാഗ്നിക്ക് വരെയുള്ള പരിശീലകരുടെ ഗതി തന്നെയാകും ടെൻ ഹാഗിനും വരിക.