പ്രീമിയർ ലീഗിൽ മികച്ച മാനേജർക്ക് ഉള്ള പുരസ്കാരം നേടി ടെൻ ഹാഗ്

Newsroom

Picsart 23 12 08 20 05 26 393
Download the Fanport app now!
Appstore Badge
Google Play Badge 1

മാഞ്ചസ്റ്റർ യുണൈറ്റഡ് മാനേജർ എറിക് ടെൻ ഹാഗ് പ്രീമിയർ ലീഗിന്റെ നവംബറിലെ മാസത്തെ മികച്ച മാനേജരായി തിരഞ്ഞെടുക്കപ്പെട്ടു. നവംബറിലെ മൂന്ന് മത്സരങ്ങളിൽ മൂന്നിലും മാഞ്ചസ്റ്റർ യുണൈറ്റഡ് വിജയിച്ചിരുന്നു‌. മൂന്നിലും യുണൈറ്റഡ് ക്ലീൻ ഷീറ്റും നിലനിർത്തി. ഉതാണ് ടെൻ ഹാഗിനെ പുരസ്കാരത്തിൽ എത്തിച്ചത്.

ടെൻ ഹാഗ് 23 12 08 20 05 38 855

മുമ്പ് 2022 സെപ്റ്റംബറിലും 2023 ഫെബ്രുവരിയിലും ടെൻ ഹാഗ് ഈ പുരസ്കാരം നേടിയിട്ടുണ്ട്. ഈ നവംബറിൽ മൂന്ന് പ്രീമിയർ ലീഗ് പുരസ്കാരങ്ങൾ മാഞ്ചസ്റ്റർ യുണൈറ്റഡ് ആണ് നേടിയത്. മികച്ച താരമായി ഹാരി മഗ്വയറിനെ തിരഞ്ഞെടുത്തിരുന്നു. കൂടാതെ മികച്ച ഗോളിനുള്ള പുരസ്കാരം അലെഹാന്ദ്രോ ഗർനാചോയും നേടി.