തോൽവിയിൽ നിന്ന് പാഠം പഠിക്കുന്നു, യുണൈറ്റഡ് ബ്രസീലിയൻ ലെഫ്റ്റ് ബാക്കിനെ സ്വന്തമാക്കി

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

ഇന്നലെ കിട്ടിയ വൻ തോൽവി മാഞ്ചസ്റ്റർ യുണൈറ്റഡിന് ഒരു തരത്തിൽ ഗുണമായി മാറുകയാണ്. അവർ ഒരു ലെഫ്റ്റ് ബാക്കിനെ ടീമിൽ എത്തിച്ചിരിക്കുകയാണ്. പോർച്ചുഗൽ ക്ലബായ പോർട്ടോയുടെ താരം അലക്സ് ടെലെസ് ആണ് മാഞ്ചസ്റ്റർ യുണൈറ്റഡിൽ എത്തിയത്. താരം അഞ്ച് വർഷത്തെ കരാർ മാഞ്ചസ്റ്റർ യുണൈറ്റഡിൽ ഒപ്പുവെച്ചു. 27കാരനായ താരത്തെ 14 മില്യൺ നൽകിയാണ് മാഞ്ചസ്റ്റർ യുണൈറ്റഡ് സൈൻ ചെയ്തത്. ഔദ്യോഗിക പ്രഖ്യാപനവും എത്തി.

ബ്രസീലിയൻ താരമായ ടെലെസ് ലൂക് ഷോയെ പിന്നിലാക്കി മാഞ്ചസ്റ്റർ യുണൈറ്റഡ് ലെഫ്റ്റ് ബാക്ക് സ്ഥാനം സ്വന്തമാക്കിയേക്കും. ഇപ്പോൾ ബ്രസീൽ ദേശീയ ടീമിലെ അംഗമാണ്‌ ടെല്ലെസ്. അവസാന നാലു വർഷമായി ടെല്ലെസ് പോർട്ടോയ്ക് വേണ്ടിയാണ് കളിക്കുന്നത്. മുമ്പ് ഇന്റർ മിലാന് വേണ്ടിയും കളിച്ചിട്ടുണ്ട്. മുമ്പ് ഇന്റർ മിലാന് വേണ്ടിയും കളിച്ചിട്ടുണ്ട്. പോർച്ചുഗീസ് ലീഗിൽ 94 മത്സരങ്ങൾ കളിച്ച താരം 30 അസിസ്റ്റും 18 ഗോളും നേടിയിട്ടുള്ള താരമാണ് ടെല്ലെസ്.