മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ യുവ വിങ്ങർ തഹിത് ചോങ്ങിനെ റാഞ്ചാൻ ആരും നോക്കണ്ട എന്ന് മാഞ്ചസ്റ്റർ യുണൈറ്റഡ് വ്യക്തമാക്കി. താരത്തിനെ ക്ലബിൽ നിലനിർത്താൻ വേണ്ടി ദീർഘകാല കരാർ തന്നെ വാഗ്ദാനം ചെയ്തിരിക്കുകയാണ് ഇപ്പോൾ മാഞ്ചസ്റ്റർ യുണൈറ്റഡ്. തഹിത് ചീങ് തന്റെ കരാറിന്റെ അവസാന വർഷത്തിൽ ആണ് ഇപ്പോൾ ഉള്ളത്.
ഇറ്റാലിയൻ ക്ലബായ യുവന്റസ്, ഇന്റർ മിലാം തുടങ്ങിയർ ഒക്കെ ചോങ്ങൊനായി രംഗത്ത് ഉണ്ട്. ഈ അവസരത്തിലാണ് ചോങ്ങിനെ വൻ കരാർ നൽകി യുണൈറ്റഡ് താരത്തിന്റെ ഒപ്പ് ഉറപ്പാക്കാൻ നോക്കുന്നത്. നേരത്തെ മാഞ്ചസ്റ്റർ യുണൈറ്റഡ് വാഗ്ദാനം ചെയ്ത പുതിയ കരാർ അംഗീകരിക്കാത്ത ചോങ് ക്ലബ് വിടും എന്ന് സൂചനകൾ നൽകിയിരുന്നു.
മാഞ്ചസ്റ്റർ യുവനിരയിലെ പ്രധാന പ്രതീക്ഷകളിൽ ഒന്നാണ് ചോങ്ങ്. തനിക്ക് ക്ലബിന്റെ സീനിയർ ടീമിൽ കൂടുതൽ അവസരം ലഭിക്കാത്തതാണ് ചോങ്ങ് ക്ലബ് വിടാൻ പ്രേരിപ്പിച്ചിരുന്നത്. എന്നാൽ യൂറോപ്പ ലീഗിലടക്കം ഇപ്പോൾ സ്ഥിരമായി യുണൈറ്റഡ് ചോങ്ങിനെ കളിപ്പിക്കുന്നുണ്ട്. ആ അവസരം ഒന്നും മുതലാക്കാൻ ചോങ്ങിനാവാത്തത് ആണ് ഇപ്പോഴത്തെ താരത്തിന്റെ കരിയറിലെ പ്രശ്നം.