“മുൻ ലിവർപൂൾ താരം ആയത് കൊണ്ട് മാത്രം മാഞ്ചെസ്റ്റർ യുണൈറ്റഡിനെ തിരസ്കരിച്ചു‍”

- Advertisement -

ഇംഗ്ലണ്ടിൽ നിന്നും നിരവധി ഓഫറുകൾ വന്നിരുന്നെന്ന് പറഞ്ഞ് ഡോർട്ട്മുണ്ട് സൂപ്പർ താരം എമ്രെ ചാൻ. യുവന്റസിൽ നിന്നും പുറത്തേക്ക് പോവുകയാണെന്ന് ഉറപ്പിച്ചപ്പോൾ മൂന്നലധികം പ്രീമിയർ ലീഗ് ക്ലബ്ബുകളിൽ നിന്നും ഓഫറുകൾ വന്നിരുന്നു. മാഞ്ചെസ്റ്റർ യുണൈറ്റഡിൽ നിന്നും വന്ന ഓഫറുകൾ നിരസിക്കാൻ കാരണം മുൻ ലിവർപൂൾ താരമായതു കൊണ്ടാണ്.

പ്രീമിയർ ലീഗ് ഓഫറുകൾ നിരസിക്കാൻ കാരണം ലിവർപൂൾ തന്നെയാണ്. ബയേണിന്റെ അക്കാദമി വഴി വളർന്ന ചാൻ 2014 ലാണ് അവസാനമായി ബുണ്ടസ് ലീഗെയിൽ കളിച്ചത്. അന്ന് ലവർകൂസന് വേണ്ടിയാണ് താരം കളിച്ചിരുന്നത്. പിന്നീട് ലിവർപൂളിലേക്ക് മാറിയ ചാൻ 2018 ലാണ് ഫ്രീ ട്രാൻസ്ഫറിൽ യുവന്റസിൽ എത്തിയത്. യുവന്റസിൽ നിന്നും ഡോർട്ട്മുണ്ടിലേക്ക് 26 മില്ല്യൺ ഡീലിലാണ് എത്തിയത്.

Advertisement