ഇന്നലെ നടന്ന ബ്രൈറ്റണ് എതിരായ മത്സരത്തിൽ ചെൽസിക്ക് വിജയിക്കാൻ ആയിരുന്നില്ല. കളത്തിന് പുറത്തുള്ള വിഷയങ്ങൾ ശ്രദ്ധ തിരിച്ചത് ആണ് ചെൽസിയുടെ പ്രകടനത്തെ ബാധിച്ചത് എന്ന് ചെൽസി പരിശീലകൻ തോമസ് ടൂഹൽ പറഞ്ഞു. സൂപ്പർ ലീഗ് സംബന്ധിച്ചുള്ള വാർത്തകളും വിവാദങ്ങളും തന്നെ ബാധിച്ചു. തന്നെ ബാധിച്ചിട്ടുണ്ട് എങ്കിൽ അത് ടീമിനെയും ബാധിച്ചിട്ടുണ്ടാകും എന്ന് ടൂഹൽ പറഞ്ഞു.
മത്സരത്തെ കുറിച്ച് ആരും സംസാരിച്ചില്ല. സംസാരം മുഴുവൻ സൂപ്പർ ലീഗിനെ കുറിച്ചായിരുന്നു. മത്സരത്തിന് മുമ്പ് തന്നോട് കളിയെ കുറിച്ച് ആരും ചോദിച്ചിരുന്നില്ല എന്നും ടൂഹൽ പറഞ്ഞു. കളത്തിന് പുറത്തുള്ള കാര്യങ്ങൾ ഇടക്ക് ഇങ്ങനെ ശ്രദ്ധ മാറ്റാം എന്നും ടൂഹൽ പറഞ്ഞു. ഇന്നലെ വിജയിക്കാൻ ആയില്ല എങ്കിലും ചെൽസി തിരികെ ടോപ് ഫോറിലേക്ക് ഇന്നലത്തെ സമനിലയോടെ എത്തി.













