യൂറോപ്യൻ സൂപ്പർ ലീഗിൽ നിന്ന് ആറു ഇംഗ്ലീഷ് ക്ലബുകളും പിൻവാങ്ങി എങ്കിലും ആരാധകരോട് മാപ്പു പറയാൻ ആദ്യം തയ്യാറായത് ആഴ്സണൽ ആണ്. യൂറോപ്യൻ സൂപ്പർ ലീഗിൽ നിന്ന് പിന്മാറുകയാണെന്ന് പറഞ്ഞ ആഴ്സണൽ ആരാധകർക്ക് തുറന്ന കത്തെഴുതാൻ തയ്യാറായി. സൂപ്പർ ലീഗിൽ ചേരാനുള്ള തീരുമാനം തെറ്റായിരുന്നു എന്നും ആ തെറ്റിന് തങ്ങൾ മാപ്പു പറയുന്നു എന്നും ആഴ്സണൽ പറഞ്ഞു.
മറ്റു ക്ലബുകൾ എല്ലാം സൂപ്പർ ലീഗിൽ നിന്ന് പിന്മാറുന്നു എന്നു മാത്രം പറഞ്ഞ് പ്രസ്താവനകൾ അവസാനിപ്പിച്ചപ്പോഴാണ് ആഴ്സണലിന്റെ മാതൃക. ആഴ്സണൽ മാപ്പു പറഞ്ഞത് ക്ലബിന്റെ മാറ്റു കൂട്ടുകയേ ഉള്ളൂ എന്ന് ഫുട്ബോൾ പ്രേമികൾ പറയുന്നു. മറ്റു ക്ലബുകളും ആഴ്സണലിനെ മാതൃകയാക്കി ആരാധകരോട് മാപ്പു പറയണം എന്നും ഫുട്ബോൾ പ്രേമികൾ പറയുന്നു. ആഴ്സണലിന് പിന്നാലെ ലിവർപൂൾ ക്ലബ് ഉടമകളും മാപ്പ് പറഞ്ഞ് രംഗത്ത് എത്തി.