ലിവർപൂൾ ആരാധകരോട് മാപ്പു പറഞ്ഞ് ക്ലബ് ഉടമ

20210421 125500
- Advertisement -

യൂറോപ്യൻ സൂപ്പർ ലീഗിൽ നിന്ന് പിൻവാങ്ങിയ ലിവർപൂൾ അവരുടെആരാധകരോട് മാപ്പു പറഞ്ഞു. ലിവർപൂൾ ഉടമ ജോൺ W ഹെൻറി ആണ് ഔദ്യോഗിക പ്രസ്താവനയിലൂടെ മാപ്പ് പറഞ്ഞത്. അവസാന 48 മണിക്കൂറിൽ സംഭവിച്ചതിനെല്ലാം താൻ മാത്രമാണ് ഉത്തരവാദി എന്നും അതിന് മാപ്പ് പറയുന്നു എന്നും അദ്ദേഹം പറഞ്ഞു. ആരാധകരില്ലാതെ ഒന്നും മുന്നോട്ട് പോകില്ല എന്ന് തനിക്ക് അറിയാം ആരാധകരുടെ ഹിതത്തിന് എതിരായി ആര പ്രവർത്തിക്കില്ല എന്നും ഹെൻറി പറഞ്ഞു.

പരിശീലകൻ ക്ലോപ്പിനോടും കളിക്കാരോടും താൻ മാപ്പു പറയുന്നു എന്നും ആരെയും ഇങ്ങനെ ഒരു സാഹചര്യത്തിൽ എത്തിക്കാൻ ആഗ്രഹിച്ചിരുന്നില്ല എന്നും അദ്ദേഹം പറഞ്ഞു. നേരത്തെ ആഴ്സണലും ഔദ്യോഗികമായി ആരാധകരോട് മാപ്പ് അപേക്ഷിച്ചിരുന്നു. മറ്റു ക്ലബുകളും ഇവരെ മാതൃകയാക്കി ആരാധകരോട് മാപ്പു പറയണം എന്നാണ് ഫുട്ബോൾ പ്രേമികൾ ആവശ്യപ്പെടുന്നത്.

Advertisement