പരിശീലനം മുടക്കിയ താരത്തിന്റെ കരാർ റദ്ദാക്കി സണ്ടർലാന്റ്

- Advertisement -

ഡിഫൻഡർ പാപ്പി ഡിലോബോജിയുമായുള്ള കരാർ സണ്ടർലാന്റ് റദ്ദാക്കി. ലോണിൽ പോയ താരം ക്ലബ്ബിൽ മടങ്ങി എത്താൻ വിസമ്മതിച്ചതിനാണ് ക്ലബ്ബ് താരത്തിനെതിരെ നടപടി എടുത്തത്.

29 വയസുകാരനായ താരം കഴിഞ്ഞ സീസണിൽ ഡിജോണിൽ ലോൺ അടിസ്ഥാനത്തിൽ കളിച്ചിരുന്നു. എന്നാൽ സ്ഥിരമായി ക്ലബ്ബ് വിടാനുള്ള ആഗ്രഹം താരം പ്രകടിപ്പിച്ചതോടെ സണ്ടർലാന്റ് താരത്തെ വിൽക്കാൻ ശ്രമിച്ചെങ്കിലും കരാറിൽ എത്താനായില്ല. ഇതോടെ താരം ക്ലബ്ബിൽ തിരിച്ചു റിപ്പോർട്ട് ചെയ്യാൻ വിസമ്മതിക്കുകയായിരുന്നു.

2020 വരെ സണ്ടർലാന്റ് കരാറുള്ള താരമാണ് ഡിലോബോജി.

Advertisement