കോടതിയിൽ കുറ്റം സമ്മതിച്ച് ടോട്ടൻഹാം ഗോൾകീപ്പർ ലോരിസ്

മദ്യപിച്ച് വാഹനം ഓടിച്ച കുറ്റം ഫ്രഞ്ച് ഗോൾ കീപ്പർ ലോരിസ് കോടതിയിൽ സമ്മതിച്ചു. ഇന്ന് ലണ്ടണിലെ വെസ്റ്റ് വെസ്റ്റ്മിനിസ്റ്റർ മജിസ്ട്രേറ്റിനു മുന്നിൽ ഹാജരായ താരം താൻ ഒന്നിൽ കൂടുതൽ തവണ ലഹരി ഉപയോഗിച്ചു വാഹനം ഓടിച്ചു എന്ന കുറ്റം സമ്മതിച്ചു. ഓഗസ്റ്റ് 24ന് ലോരിസ് തന്റെ പോർഷെ പനമെര വാഹനമോടിക്കുമ്പോൾ ആയിരുന്നു ലണ്ടൺ പോലീസ് താരത്തിന്റെ പേരിൽ കേസ് ചാർജ് ചെയ്തത്.

ലോരിസിനെ കോടതി 20 മാസത്തേക്ക് വാഹനമോടിക്കുന്നതിൽ നിന്ന് വിലക്കി. ഒപ്പം 50000 ഡോളർ പിഴയും താരം അടക്കേണ്ടതുണ്ട്. കുറ്റം സമ്മതിച്ചതാണ് താരത്തിന്റെ പിഴ കുറച്ചത്. വൈദ്യ പരിശോധനയിൽ നേരത്തെ തന്നെ താരം മദ്യപിച്ചായിരുന്നു വണ്ടി ഓടിച്ചത് എന്ന് തെളിഞ്ഞിരുന്നു.

Previous articleപ്രീ സീസണിൽ കേരള ബ്ലാസ്റ്റേഴ്സിന് ജയം
Next articleപരിശീലനം മുടക്കിയ താരത്തിന്റെ കരാർ റദ്ദാക്കി സണ്ടർലാന്റ്