സബ് ജൂനിയർ ഫുട്ബോൾ, പത്തനംതിട്ട കോട്ടയത്തെ തോൽപ്പിച്ചു

Img 20220524 205451

41ആമത് സംസ്ഥാന ജൂനിയർ ഫുട്ബോളിൽ പത്തനംതിട്ട വിജയത്തോടെ തുടങ്ങി. ഇന്ന് തിരുവല്ല മാർ തോമ കോളേജ് ഗ്രൗണ്ടിൽ നടന്ന മത്സരത്തിൽ എതിരില്ലാത്ത മൂന്ന് ഗോളുകൾക്കാണ് പത്തനംതിട്ട വിജയിച്ചത്. കളിയുടെ മൂന്നാം മിനുട്ടിൽ ജോമോൻ തോമസ് ആണ് പത്തനംതിട്ടക്ക് ലീഡ് നൽകിയത്. അവർ പിന്നീട് കളിയുടെ അവസാന നിമിഷങ്ങളിൽ ആണ് ബാക്കി രണ്ട് ഗോളുകൾ നേടിയത്. 90ആം മിനുട്ടിൽ ഗ്ലാഡ്സനും 93ആം മിനുട്ടിൽ മുഹമ്മദ് യാസിൻ ആണുമാണ് ഗോൾ നേടിയത്. എറണാകുളത്തെ ആകും പത്തനംതിട്ട അടുത്ത റൗണ്ടിൽ നേരിടുക.

Previous articleഅലോൺസോയെ ചെൽസി വിടാൻ അനുവദിക്കും, താരത്തിനായി ബാഴ്‌സലോണ രംഗത്ത്
Next articleപ്രയാസമേറിയ പിച്ചിൽ അനായാസ ബാറ്റിംഗുമായി സഞ്ജു, “ഭാഗ്യ” ഫിഫ്റ്റിയ്ക്ക് ശേഷം അടിച്ച് തകര്‍ത്ത് ജോസ് ബട്‍ലര്‍