“അന്ന് സുവാരസിനെ പിന്തുണച്ചത് വലിയ തെറ്റായി പോയി”

- Advertisement -

മുമ്പ് ലിവർപൂളിൽ കളിക്കുന്ന സമയത്ത് സുവാരസ് വംശീയാധിക്ഷേപം നടത്തിയപ്പോൾ ലിവർപൂളും താനും എടുത്ത തീരുമാനം തെറ്റായിപോയി എന്ന് മുൻ ലിവർപൂൾ താരം കാരഗർ. സുവാരസ് മാഞ്ചസ്റ്റർ യുണൈറ്റഡ് താരമായ എവ്രയെ വംശീയമായി അധിക്ഷേപിച്ചതിന് ആ കാലത്ത് വിലക്ക് നേരിട്ടിരുന്നു‌. ആ വിലക്ക് കാലത്ത് ലിവർപൂൾ താരങ്ങൾ സുവാരസിന് പിന്തുണയുമായി എത്തിയിരുന്നു.

പരിശീലന സമയത്ത് സുവാരസിന്റെ ജേഴ്സി ഇട്ടായിരുന്നു ലിവർപൂളിന്റെ പിന്തുണ. അന്ന് തന്നെ ലിവർപൂളിന്റെ നടപടി ഒരുപാട് വിമർശനങ്ങൾ ഏറ്റുവാങ്ങിയിരുന്നു. അന്ന് താനടക്കമുള്ള ലിവർപൂൾ താരങ്ങൾ ചെയ്തത് വലിയ തെറ്റാണെന്ന് കാരഗർ സമ്മതിച്ചു. എവ്രയോട് പരസ്യമായി മാപ്പു പറയാനും അദ്ദേഹം തയ്യാറായി. എന്നാൽ അന്ന് സുവാരസിനെ വിലക്കണമെന്ന് തനിക്ക് ആഗ്രഹമില്ലായിരുന്നു എന്നും പകരം സുവാരസിന് ഈ വിഷയത്തിൽ കൂടുതൽ വിദ്യാഭ്യാസം ആയിരുന്നു നൽകേണ്ടിയിരുന്നത് എന്നും എവ്ര പറഞ്ഞു.

Advertisement