“തന്റെ കഴിവ് മറ്റുള്ളവർ ടെലിവിഷനിൽ കാണണമെന്ന് ആഗ്രഹിച്ചു”

Photo: ESPNCricInfo
- Advertisement -

തന്റെ കഴിവ് മറ്റുള്ളവർ ടെലിവിഷനിലൂടെ കാണാമെന്ന് ആഗ്രഹിച്ചുവെന്ന് ഇന്ത്യക്ക് വേണ്ടി ടെസ്റ്റിൽ അരങ്ങേറ്റം കുറിച്ച ഷഹബാസ് നദീം. ഇന്ത്യക്ക് വേണ്ടി ടെസ്റ്റിൽ കളിക്കുകയെന്നത് തന്റെ സ്വപ്നമായിരുന്നെന്നും അത് യാഥാർഥ്യമാവാൻ ഒരുപാടു കഷ്ട്ടപെട്ടിട്ടുണ്ടെന്നും നദീം പറഞ്ഞു.

ഒരു ക്രിക്കറ്റെർ ഒരുപാട് ക്രിക്കറ്റ് മത്സരങ്ങൾ ടെലിവിഷനിൽ കണ്ടിട്ടുണ്ടെന്നും തന്റെ കഴിവ് മറ്റുള്ളവർ ടെലിവിഷനിലൂടെ കാണണമെന്ന് താൻ ആഗ്രഹിച്ചുവെന്നും ഷഹബാസ് നദീം പറഞ്ഞു. ദക്ഷിണാഫ്രിക്കക്കെതിരെയുള്ള മൂന്നാം ടെസ്റ്റിനുള്ള ഇന്ത്യൻ ടീമിൽ അവസാന നിമിഷമാണ് നദീമിന് അവസരം ലഭിച്ചത്. പരിക്കേറ്റ് സ്പിന്നർ കുൽദീപ് യാദവ് ടീമിൽ നിന്ന് പുറത്തുപോയതോടെയാണ് നദീമിന് അവസരം കൈവന്നത്.

ദക്ഷിണാഫ്രിക്കക്കെതിരെയുള്ള മൂന്നാമത്തെ ടെസ്റ്റിൽ ടെമ്പ ബാവുമ്മയുടെ വിക്കറ്റ് നേടിക്കൊണ്ട് നദീം ആദ്യ ടെസ്റ്റ് വിക്കറ്റ് സ്വന്തമാക്കിയിരുന്നു. ഷഹബാസ് നദീമിന്റെ ഹോം ഗ്രൗണ്ട് കൂടിയായ റാഞ്ചിയിലെ JSCA സ്റ്റേഡിയത്തിൽ വെച്ചായിരുന്നു ഇന്ത്യയും ദക്ഷിണാഫ്രിക്കയും തമ്മിലുള്ള മൂന്നാം ടെസ്റ്റ് മത്സരം നടന്നത്.

Advertisement