ലിവർപൂൾ അക്കാദമിയിലെ പ്രതീക്ഷ നൽകുന്ന താരമായ ലെയ്റ്റൺ സ്റ്റുവർട്ട് ക്ലബുമായി പുതിയ കരാർ ഒപ്പുവെച്ചു. നാലു വർഷം നീളുന്ന കരാർ ആണ് താരം അംഗീകരിച്ചത്. 18കാരനായ താരം ഇപ്പോൾ ലിവർപൂളിന്റെ അണ്ടർ 23 ടീം സ്ട്രൈക്കർ ആയാണ് കളിക്കുന്നത്. മുട്ടിനേറ്റ പരിക്ക് കാരണം ഇപ്പോൾ വിശ്രമത്തിലാണ് താരം ഉള്ളത്. ഈ സീസണിൽ ലിവർപൂൾ യുവടീമുകൾക്കായി 17 ഗോളുകൾ താരം നേടിയിരുന്നു. ആറാം വയസ്സു മുതൽ ലിവർപൂളിനൊപ്പം താരമുണ്ട്. കഴിഞ്ഞ വർഷമാണ് സ്റ്റുവർട്ട് ആദ്യമായി ലിവർപൂളിൽ പ്രൊഫഷണൽ കരാർ ഒപ്പുവെച്ച. അടുത്ത സീസണിൽ ലിവർപൂൾ സീനിയർ ടീമിനായി അരങ്ങേറ്റം നടത്താൻ ആകും എന്ന് താരം വിശ്വസിക്കുന്നു.




![Resizedimage 2026 02 11 01 28 22 4384[1]](https://fanport.in/wp-content/uploads/2026/02/ResizedImage_2026-02-11_01-28-22_43841-150x150.webp)



