സ്റ്റോൺസിനും പരിക്ക്, പ്രതിരോധം തകർന്ന് മാഞ്ചസ്റ്റർ സിറ്റി

Photo by Shaun Botterill/Getty Images

ചാമ്പ്യൻസ് ലീഗ് ഗ്രൂപ്പ് ഘട്ട മത്സരങ്ങൾ നടക്കാനിരിക്കെ മാഞ്ചസ്റ്റർ സിറ്റിക്ക് കനത്ത തിരിച്ചടി. സെൻട്രൽ ഡിഫൻഡർ ജോൺ സ്റ്റോൺസ് പരിക്കേറ്റ് പുറത്തായതാണ് പെപ്പ് ഗാർഡിയോളക്ക് ആശങ്കയാകുന്നത്. പരിശീലനത്തിന് ഇടയിൽ പേശിക്ക് പരിക്കേറ്റ താരത്തിന് 5 ആഴ്ചയെങ്കിലും കളിക്കളത്തിൽ നിന്ന് മാറി നിൽക്കേണ്ടി വരും.

ലപോർട്ടിന് പിന്നാലെ സ്റ്റോൺസിനും പരിക്കേറ്റത്തോടെ ഒരു സീനിടർ സെൻട്രൽ ഡിഫൻഡർ മാത്രമാകും സിറ്റി നിരയിൽ. പ്രീമിയർ ലീഗിൽ നോർവിച്ചിന് എതിരെ സ്റ്റോൺസ്- ഒറ്റമെന്റി സഖ്യത്തെ ഇറക്കിയ ഗാർഡിയോളക്ക് തോൽവി നേരിടേണ്ടി വന്നിരുന്നെങ്കിലും നിലവിൽ സിറ്റിക്ക് മറ്റൊരു പ്രതിരോധ സഖ്യത്തെ നിയമിക്കാൻ ആകുമായിരുന്നില്ല. ചാമ്പ്യൻസ് ലീഗ് മുന്നോടിയായുള്ള പത്ര സമ്മേളനത്തിൽ പരിശീലകൻ പെപ്പ് ഗാർഡിയോള തന്നെയാണ് താരത്തിന്റെ പരിക്ക് സ്ഥിതീകരിച്ചത്.