പ്യാനിച് ടീമിനൊപ്പം, മാഡ്രിഡിലേക്ക് പോകുന്ന യുവന്റസ് സ്ക്വാഡ് പ്രഖ്യാപിച്ചു

നാളെ നടക്കുന്ന ചാമ്പ്യൻസ് ലീഗ് മത്സരത്തിനായുള്ള സ്ക്വാഡ് യുവന്റസ് പ്രഖ്യാപിച്ചു. 20 അംഗ സ്ക്വാഡാണ് പ്രഖ്യാപിച്ചിരിക്കുന്നത്. കഴിഞ്ഞ മത്സരത്തിൽ പരിക്കേറ്റ പ്യാനിച് ടീമിൽ ഉൾപ്പെട്ടിട്ടുണ്ട്. ഇത് യുവന്റസ് ആരാധകർക്ക് പ്രതീക്ഷ നൽകും. എന്നാൽ പരിക്കേറ്റ കോസ്റ്റ ടീമിനൊപ്പം ഇല്ല. മൻഡ്സുകിച്, കെല്ലിനി എന്നിവരും ടീമിൽ ഇല്ല.

ക്രിസ്റ്റ്യാനോ റൊണാൾഡോ, ഹിഗ്വയിൻ, ഡിബാല എന്നീ പ്രമുഖ താരങ്ങൾ ഒക്കെ ടീമിനൊപ് ഉണ്ട്. പുതിയ സൈനിംഗുകളായ റാബിയോ, റാംസി, ഡിലിറ്റ് എന്നിവരും സ്ക്വാഡിൽ ഉണ്ട്. നാളെ രാത്രി 12.30നാണ് മത്സരം നടക്കുന്നത്.