ലിവർപൂൾ ഇതിഹാസം ജെറാർഡ് ആസ്റ്റൺ വില്ല പരിശീലകൻ

Steven Gerrard Aston Villa

ലിവർപൂൾ ഇതിഹാസം സ്റ്റീവൻ ജെറാർഡ് ആസ്റ്റൺ വില്ലയുടെ പരിശീലകനായി ചുമതലയേറ്റു. സ്കോട്ടിഷ് ടീമായ റേഞ്ചേഴ്സിന്റെ പരിശീലക സ്ഥാനം ഒഴിഞ്ഞാണ് ജെറാർഡ് പ്രീമിയർ ലീഗ് ടീമായ ആസ്റ്റൺ വില്ലയുടെ പരിശീലകനാവുന്നത്. കഴിഞ്ഞ വർഷം റേഞ്ചേഴ്സിന് സ്കോട്ടിഷ് പ്രീമിയർ ലീഗ് കിരീടം നേടികൊടുക്കാനും ജെറാർഡിന് കഴിഞ്ഞിട്ടുണ്ട്. മൂന്നര വർഷത്തെ കരാറിലാണ് മുൻ ലിവർപൂൾ താരത്തെ ആസ്റ്റൺ വില്ല പരിശീലകനായി എത്തിച്ചത്.

തുടർച്ചയായി അഞ്ച് മത്സരങ്ങളിൽ പരാജയപ്പെട്ടതോടെയാണ് നേരത്തെ പരിശീലകനായിരുന്ന ഡീൻ സ്മിത്തിനെ ആസ്റ്റൺ വില്ല പുറത്താക്കിയത്. തുടർന്നാണ് പരിശീലകനായി സ്റ്റീവൻ ജെറാർഡിനെ ആസ്റ്റൺ വില്ല ടീമിൽ എത്തിച്ചത്. ഇന്റർനാഷണൽ ഫുട്ബോൾ അവധിക്ക് ശേഷം ബ്രൈറ്റനെതിരെയാവും ആസ്റ്റൺ വില്ല പരിശീലകനായുള്ള ജെറാർഡിനെ ആദ്യ മത്സരം. നിലവിൽ 11 മത്സരങ്ങളിൽ നിന്ന് 10 പോയിന്റുമായി പ്രീമിയർ ലീഗ് പോയിന്റ് പറ്റീട്ടികയിൽ പതിനാറാം സ്ഥാനത്താണ് ആസ്റ്റൺ വില്ല.

Previous articleന്യൂസിലാൻഡിനെതിരായ ടെസ്റ്റ് പരമ്പരയിൽ നിന്ന് രോഹിത് ശർമ്മക്ക് വിശ്രമം, ആദ്യ മത്സരത്തിൽ രഹാനെ നായകനാവും
Next articleവെടിക്കെട്ടുമായി ഫഖർ സമാനും മുഹമ്മദ് റിസ്‌വാനും, ഓസ്‌ട്രേലിയക്കെതിരെ മികച്ച സ്‌കോറുമായി പാകിസ്ഥാൻ