ആൻഫീൽഡിൽ വീണ്ടും ലിവർപൂൾ ദുരന്തം, പുതിയ പരിശീലകന് കീഴിൽ കുതിപ്പ് തുടർന്ന് ചെൽസി

Mason Mount Chelsea Liverpool Reece James
Photo: Twitter/@premierleague
- Advertisement -

പ്രീമിയർ ലീഗിൽ മോശം ഫോമിൽ തുടരുന്ന ലിവർപൂളിന് വീണ്ടും തോൽവി. ഇത്തവണ ആൻഫീൽഡിൽ ചെൽസിയാണ് ലിവർപൂളിനെ പരാജയപ്പെടുത്തിയത്. ഏകപക്ഷീയമായ ഒരു ഗോളിനായിരുന്നു ചെൽസിയുടെ ജയം. ചരിത്രത്തിൽ ആദ്യമായി ആൻഫീൽഡിൽ തുടർച്ചയായി 5 അഞ്ച് മത്സരങ്ങൾ തോറ്റ നാണക്കേടിന്റെ റെക്കോർഡ് ക്ളോപ്പ് സ്വന്തമാക്കുകയും ചെയ്തു.

ചെൽസിയുടെ ആധിപത്യം കണ്ട മത്സരത്തിൽ 24ആം മിനുട്ടിൽ ടിമോ വെർണറിലൂടെ ചെൽസി ലിവർപൂൾ ഗോൾ വല കുലുക്കിയെങ്കിലും വാർ ലിവർപൂളിന്റെ രക്ഷക്കെത്തുകയായിരുന്നു. നേരിയ വ്യത്യാസത്തിൽ വാർ വെർണറിന്റെ ഗോൾ ഓഫ് സൈഡ് വിളിച്ചത് ലിവർപൂളിന് തുണയായി. എന്നാൽ അധികം താമസിയാതെ മേസൺ മൗണ്ടിന്റെ മികച്ചൊരു ഗോളിൽ ചെൽസി മത്സരത്തിൽ മുൻപിലെത്തി.

തുടർന്ന് രണ്ടാം പകുതിയിൽ ലിവർപൂൾ ഉണർന്ന് കളിച്ചെങ്കിലും മികച്ച പ്രതിരോധം തീർത്ത് ചെൽസി ജയം സ്വന്തമാക്കുകയായിരുന്നു. ജയത്തോടെ പ്രീമിയർ ലീഗിൽ നാലാം സ്ഥാനത്ത് എത്താനും ചെൽസിക്കായി. പരിശീലകനായി ചുമതലയേറ്റതിന് ശേഷം തോമസ് ടൂഹലിനു കീഴിൽ ചെൽസി അപരാജിത കുതിപ്പ് തുടരുകയാണ്.

Advertisement