പ്രീമിയർ ലീഗിൽ ഇന്ന് നടന്ന മത്സരത്തിൽ സതാമ്പ്ടൺ സ്പർസിനെ സമനില തളച്ചു. സതാമ്പ്ടന്റെ ഹോൻ ഗ്രൗണ്ടിൽ നടന്ന മത്സരത്തിൽ ഒരു മണിക്കൂറോളം പത്തു പേരുമായി കളിച്ചാണ് സതാമ്പ്ടൺ സമനില നേടിയത്. മത്സരം 1-1 എന്ന നിലയിൽ ആണ് അവസാനിച്ചത്. ആദ്യ പകുതിയുടെ തുടക്കത്തിൽ ഒരു ലോങ് ത്രോയിൽ നിന്ന് വാർഡ് പ്രോസ് സതാമ്പ്ടണ് ലീഡ് നൽകി. സതാമ്പ്ടൺ നല്ല രീതിയിൽ കളിക്കുന്നതിനിടയിലാണ് 39ആം മിനുട്ടിൽ സലിസു ഒരു പെനാൾട്ടി സ്പർസിന് സമ്മാനിക്കുന്നതും ഒപ്പൻ ചുവപ്പ് വാങ്ങി പുറത്തേക്ക് പോകുന്നതും.
ലഭിച്ച പെനാൾട്ടി കെയ്ൻ ലക്ഷ്യത്തിൽ എത്തിച്ചു. കെയ്ൻ തുടർച്ചയായ മൂന്നാം ലീഗ് മത്സരത്തിലാണ് ഗോൾ നേടുന്നത്. ഇതിനു ശേഷം സ്പർസ് വിജയ ഗോളിനായി ഒരുപാട് ശ്രമിച്ചു എങ്കിലും ഫലം ഉണ്ടായില്ല. ഫോസ്റ്ററിന്റെ മികച്ച സേവുകളും സൗതാമ്പ്ടന്റെ രക്ഷയ്ക്ക് എത്തി. ഈ സമനിലയയോടെ സ്പർസ് 30 പോയിന്റുമായി ആറാം സ്ഥാനത്ത് നിൽക്കുകയാണ്.
![Resizedimage 2026 02 11 01 28 22 4384[1]](https://fanport.in/wp-content/uploads/2026/02/ResizedImage_2026-02-11_01-28-22_43841-150x150.webp)







