ടോട്ടനം താരം ഹ്യുങ് മിൻ സോൺ സ്പർസ് ജേഴ്സിയിൽ നൂറാം ഗോൾ നേടി. ഇന്ന് പ്രീമിയർ ലീഗിൽ ലീഡ്സ് യുണൈറ്റഡിന് എതിരെ നടന്ന മത്സരത്തിലാണ് സ്പർസിനായുള്ള തന്റെ നൂറാം ഗോൾ സോൺ നേടിയത്. ഹാരി കെയ്നിന്റെ പാസിൽ നിന്നായിരുന്നു സോണിന്റെ ഗോൾ. സ്പർസിനായി നൂറു ഗോൾ അടിക്കുന്ന പതിനെട്ടാമത്തെ താരം മാത്രമാണ് സോൺ. 253 മത്സരങ്ങളിൽ നിന്നാണ് സോൺ 100 ഗോളുകളിൽ എത്തിയത്. 100 ഗോളുകൾ കൂടാതെ 54 അസിസ്റ്റും സോൺ സ്പർസിന് സംഭാവന നൽകിയിട്ടുണ്ട്.