അർജന്റീന താരം എറിക് ലമേലയുടെ ഹാട്രിക്കോടെ ഗംഭീര വിജയവുമായി ടോട്ടൻഹാം തങ്ങളുടെ പ്രീസീസൺ ആരംഭിച്ചു. ഇന്നലെ നടന്ന മത്സരത്തിൽ സൗത്ത് എൻഡ് എഫ് സിയെ നേരിട്ട ടോട്ടൻഹാം എതിരില്ലാത്ത ആറു ഗോളുകൾക്കാണ് വിജയിച്ചത്. അർജന്റീനയുടെ ലോകകപ്പ് സ്ക്വാഡിൽ ഇടം പിടിക്കാതിരുന്ന ലമേല ആദ്യ പകുതിയിൽ തന്നെ തന്റെ ഹാട്രിക്ക് പൂർത്തിയാക്കി.
ലൊറന്റെ, ലുകാസ് മൊറ, തശൻ ബൂതെ എന്നിവരാണ് ബാക്കി മൂന്നു ഗോളുകൾ നേടിയത്. അമേരിക്കയിലാണ് ഇത്തവണ ടോട്ടൻഹാം പ്രീസീസണ് പോകുന്നത്. അടുത്ത ആഴ്ച റോമയ്ക്കെതിരെയാണ് ടോട്ടൻഹാമിന്റെ അമേരിക്കയിലെ ആദ്യ പ്രീസീസൺ മത്സരം.
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial
