തന്നെ ബാഴ്സയിലേക്ക് എത്തിച്ചത് നെയ്മർ എന്ന് യുവ ബ്രസീലിയൻ താരം

ബാഴ്സലോണയുടെ പുതിയ സൈനിംഗ് ആയ ആർതർ താൻ ബാഴ്സലോണയിലേക്ക് എത്താനുള്ള കാരണം നെയ്മർ ആണെന്ന് വ്യക്തമാക്കി. “ബാഴ്സയിലേക്ക് പോകുന്നതിനെ കുറിച്ച് നെയ്മറിനോട് ചോദിച്ചിരുന്നു‌. ഈ ക്ലബിനെ കുറിച്ചും ബാഴ്സ നഗരത്തെ കുറിച്ചും നല്ലത് മാത്രമെ നെയ്മർ പറഞ്ഞുള്ളൂ. താൻ ബാഴ്സയിൽ തിളങ്ങുമെന്നും നെയ്മർ ആത്മവിശ്വാസം നൽകി” ആർതർ പറഞ്ഞു.

ബ്രസീലിയൻ യുവ മിഡ്ഫീൽഡർ നെയ്മർ തന്റെ മാതൃകയാണെന്നും പ്രിയപ്പെട്ട താരമാണെന്നും പറഞ്ഞു. ബ്രസീലിയൻ ക്ലബായ ഗ്രിമിയോയിൽ നിന്നാണ് ആർതർ ബാഴ്സയിലേക്ക് എത്തിയത്. ബാഴ്സയിൽ കഴിഞ്ഞ ആഴ്ച എത്തിയ ആർതർ ടീമിനൊപ്പം പരിശീലനം ആരംഭിച്ചിരുന്നു. എല്ലാം മികച്ച രീതിയിലാണ് പോകുന്നത് എന്നും മെസ്സിയെ പോലുള്ള താരങ്ങളെ നേരിട്ട് കാണുന്നതിന് കാത്തിരിക്കുകയാണെന്നും ആർതർ പറഞ്ഞു.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial