സ്പർസിനെതിരെ പോഗ്ബ ആദ്യ ഇലവനിൽ ഉണ്ടാവില്ല

- Advertisement -

പ്രീമിയർ ലീഗ് രണ്ട് ദിവസം കൊണ്ട് പുനരാരംഭിക്കുകയാണ്. മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ ആദ്യ മത്സരം വെള്ളിയാഴ്ച ആണ്. ടോട്ടൻഹാമിനെയാണ് യുണൈറ്റഡ് നേരിടുന്നത്. എന്നാൽ മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ ആദ്യ മത്സരത്തിൽ ഏവരും ആഗ്രഹിക്കുന്ന പോൾ പോഗ്ബ ബ്രൂണൊ ഫെർണാണ്ടസ് കൂട്ടുകെട്ട് ചിലപ്പോൾ കാണാൻ കഴിഞ്ഞേക്കില്ല.

മാഞ്ചസ്റ്റർ യുണൈറ്റഡുമായ അടുത്ത വൃത്തങ്ങൾ പറയുന്നത് പോൾ പോഗ്ബ യുണൈറ്റഡിന്റെ ആദ്യ ഇലവനിൽ എത്തില്ല എന്നാണ്. നീണ്ട കാലത്തെ പരിക്ക് കഴിഞ്ഞ് വരുന്നതിനാൽ പോഗ്ബയെ സബ്ബായാണ് ഒലെ പരിഗണിക്കുന്നത്. രണ്ടാം പകുതിയിൽ പത്തോ ഇരുപതോ മിനുട്ട് മാത്രമെ പോഗ്ബ ഇറങ്ങാൻ സാധ്യതയുള്ളൂ. ബ്രൂണോ, ഫ്രെഡ്, മക്ടോമിനെ എന്നിവരാകും മധ്യനിരയിൽ ആദ്യ ഇലവനിൽ ഇറങ്ങുക. സീസൺ നിർത്തി വെക്കുന്ന സമയത്ത് ഇവർ മൂന്നു പേരുമായിരുന്നു മാഞ്ചസ്റ്റർ യുണൈറ്റഡ് മധ്യനിരയിൽ കളിച്ചിരുന്നത്. പോഗ്ബ മാത്രമല്ല റാഷ്ഫോർഡും ആദ്യ ഇലവനിൽ എത്തിയേക്കില്ല.

Advertisement