ഇംഗ്ലീഷ് പ്രീമിയർ ലീഗ് ക്ലബായ ടോട്ടൻഹാമിന്റെ പുതിയ സ്റ്റേഡിയം ഇനിയും വൈകും. നേരത്തെ ക്രിസ്മസിന് മുമ്പ് ഉദ്ഘാടനം ചെയ്യുമെന്ന് സ്പർസ് പറഞ്ഞിരുന്നു. എന്നാൽ അടുത്ത വർഷം ഫെബ്രുവരിയിയോ മാർച്ചിലോ മാത്രമെ സ്റ്റേഡിയത്തിൽ സ്പർസ് കളിക്കുകയുള്ളൂ എന്ന് പരിശീലകൻ പോചടീനോ പറഞ്ഞു. അവസാന രണ്ടു സീസണുകളായി തങ്ങളുടെ ഹോം ഗ്രൗണ്ടായ വൈറ്റ് ഹേർട്ട് ലൈൻ പുതുക്കി പണിയുകയാണ് ടോട്ടൻഹാം. ഇപ്പോൾ കളിക്കുന്ന വെംബ്ലി സ്റ്റേഡിയത്തിൽ ഈ സീസൺ അവസാനം വരെ കളിക്കാനായി ടോട്ടൻഹാം കരാർ പുതുക്കിയിട്ടുണ്ട്
കഴിഞ്ഞ സീസൺ ആരംഭം മുതൽ വെംബ്ലി സ്റ്റേഡിയം ആണ് സ്പർസിന്റെ ഹോം സ്റ്റേഡിയമായി പ്രവർത്തിക്കുന്നത്. 850 മുല്യണോളമാണ് സ്റ്റേഡിയത്തിനായി സ്പർസ് ചിലവഴിക്കുന്നത്. പുതിയ സ്റ്റേഡിയത്തിൽ കളിക്കാൻ കാത്തിരിക്കുകയാണ് എന്ന് പോചടീനോ പറഞ്ഞു. ഇത് ക്ലബിന്റെ ഭാവിക്കു വേണ്ടിയുള്ള കാര്യമാണ്, അതുകൊണ്ട് തന്നെ എല്ലാവരും ക്ഷമയോടെ കാത്തു നിൽക്കണം എന്ന് അദ്ദേഹം പറഞ്ഞു.