ടോട്ടൻഹാം ഹോട്‌സ്‌പറിന്റെ പുതിയ മാനേജറായി നഗൽസ്മാൻ ചുമതലയേൽക്കണം എന്ന് മുൻ മാഞ്ചസ്റ്റർ യുണൈറ്റഡ് പരിശീലകൻ റാൽഫ് റാങ്‌നിക്ക്. ചെൽസിയുമായി നേരത്തെ നഗൽസ്മാൻ ചർച്ചകൾ നടത്തിയിരുന്നു. എന്നാൽ പിന്നീട് അദ്ദേഹം തന്നെ ചെൽസി പരിശീലകനായി താൻ എത്തില്ല എന്നു പറഞ്ഞു. ഒരു മാസം മുമ്പ് ആയിരിന്നു നഗൽസ്മാൻ ബയേൺ പരിശീലക സ്ഥാനത്ത് നിന്ന് പുറത്താക്കപ്പെട്ടത്.
“പല തരത്തിൽ ടോട്ടൻഹാം ഒരു ആവേശകരമായ ക്ലബ്ബാണ്,” റാംഗ്നിക്ക് പറഞ്ഞു. “അവർക്ക് ലോകത്തിലെ ഏറ്റവും മികച്ച സ്റ്റേഡിയങ്ങളിൽ ഒന്നാണ്. അവർക്ക് ഏറ്റവും മികച്ച പരിശീലന സൗകര്യമുണ്ട്, കൂടാതെ നിരവധി വർഷങ്ങളായി ക്ലബ്ബ് നടത്തുന്ന ഡാനിയൽ ലെവി മികച്ച ഉടയുമാണ്.”
“ടോട്ടൻഹാമിന് ശരിക്കും ജൂലിയൻ നാഗെൽസ്മാനെ പരിശീലകനാക്കി എത്തിക്കണം. അദ്ദേഹത്തിന് അനുയോജ്യമായ ക്ലബാണിത്. നഗൽസ്മാനെ പിന്തുണയ്ക്കാൻ ഒരു സ്പോർടിംഗ് ഡയറക്ടറെയും സ്പർസ് കൊണ്ടു വരണം” നഗൽസ്മാൻ പറഞ്ഞു. ടോട്ടൻഹാം ഒരു കോച്ചിൽ നിന്ന് പെട്ടെന്നു തന്നെ കിരീടങ്ങൾ ആഗ്രഹിക്കുന്ന ഒരു ക്ലബല്ല. അതുകൊണ്ട് തന്നെ നഗൽസ്മാൻ അവിടെ എത്തിയാൽ ആവശ്യത്തിന് സമയം കിട്ടും എന്നും റാഗ്നിക്ക് പറഞ്ഞു.