സ്പർസിന് മുന്നിൽ സിറ്റി വീണു, ആഴ്സണലിന്റെ പരാജയം മുതലെടുക്കാൻ ആകാതെ പെപിന്റെ ടീം

Newsroom

Picsart 23 02 06 00 00 35 632
Download the Fanport app now!
Appstore Badge
Google Play Badge 1

പുതിയ ടോട്ടൻഹാം സ്റ്റേഡിയം മാഞ്ചസ്റ്റർ സിറ്റിക്ക് ഒരു ബാലി കേറാ മലയായി തുടരും. ഒരിക്കൽ കൂടെ അവർ സ്പർസിന്റെ ഹോമിൽ പരാജയപ്പെട്ടു. ഇന്ന് നടന്ന ഇംഗ്ലീഷ് പ്രീമിയർ ലീഗ് മത്സരത്തിൽ ടോട്ടൻഹാം ഹോട്സ്പർ 1-0 എന്ന സ്കോറിനാണ് മാഞ്ചസ്റ്റർ സിറ്റിയെ പരാജയപ്പെടുത്തി.

15-ാം മിനുട്ടിൽ മാഞ്ചസ്റ്റർ സിറ്റിയുടെ മധ്യനിര താരം റോഡ്രിയുടെ പിഴവിൽ നിന്ന് ടോട്ടൻഹാമിന്റെ ഹാരി കെയ്‌നാണ് മത്സരത്തിലെ ഏക ഗോൾ നേടിയത്. കെയ്ൻ ഈ ഗോളോടെ സ്പർസിന്റെ എക്കാലത്തെയും മികച്ച ഗോൾ സ്കോറർ ആയി മാറി.

സിറ്റി 235952

നിരവധി അവസരങ്ങൾ സ്പർസ് ഇന്ന് സൃഷ്ടിച്ചെങ്കിലും ലീഡ് ഉയർത്താൻ അവർക്ക് ആയില്ല.മറുവശത്ത് റിയാദ് മഹ്‌റസിന്റെ ഷോട്ട് പോസ്റ്റിൽ തട്ടി മടങ്ങിയത് ആയിരുന്നു മാഞ്ചസ്റ്റർ സിറ്റിയുടെ ഏറ്റവും വലിയ അവസരം. 86-ാം മിനിറ്റിൽ ടോട്ടൻഹാം ഡിഫൻഡർ റൊമേരോ ചുവപ്പ് കാർഡ് കണ്ട് പുറത്തായത് ആതിഥേയ ടീമിന് മത്സരത്തിന്റെ അവസാന ഘട്ടങ്ങൾ ദുഷ്കരമാക്കി. എങ്കിലും അവസാന വിസിൽ വരെ പിടിച്ചുനിൽക്കാൻ അവർക്ക് കഴിഞ്ഞു.

ഈ വിജയത്തോടെ 21 മത്സരങ്ങളിൽ നിന്ന് 39 പോയിന്റുമായി ടോട്ടൻഹാം അഞ്ചാം സ്ഥാനത്ത് നിൽക്കുകയാണ്. 45 പോയിന്റുമായി മാഞ്ചസ്റ്റർ സിറ്റി രണ്ടാം സ്ഥാനത്ത് തുടരുന്നു. സിറ്റി ആഴ്സണലുമായുള്ള ഗ്യാപ് കുറക്കാനുള്ള അവസരമാണ് നഷ്ടമാക്കിയത്.