സ്പർസിന് കിരീടങ്ങൾ ഒന്നും നേടാൻ ആവാത്തതിനാൽ ഹാരി കെയ്ൻ ക്ലബ് വിടാൻ സാധ്യതയുണ്ട് എന്ന് അഭ്യൂഹങ്ങൾ ഉയരുകയാണ്. എന്നാൽ കെയ്നിനും സ്പർസിനും കിരീടം നേടിക്കൊടുക്കാൻ ആകും എന്നും കെയ്നിനെ ക്ലബിൽ നിലനിർത്താൻ ആകും എന്നും മൗറീനോ പ്രതീക്ഷ പ്രകടിപ്പിച്ചു. 2008നു ശേഷം സ്പർസ് ഇതുവരെ ഒരു കിരീടം നേടിയിട്ടില്ല. എന്നാൽ ഇത്തവണ സ്പർസിന് കിരീടം ഒരു ജയം മാത്രം അകലെ നിൽക്കുന്നുണ്ട്.
ലീഗ് കപ്പിൽ സ്പർസ് ഇതിനകം തന്നെ ഫൈനലിൽ എത്തിയിട്ടുണ്ട്. മാഞ്ചസ്റ്റർ സിറ്റി ആകും ഫൈനലിൽ സ്പർസിന്റെ എതിരാളികൾ. ഇതു കൂടാതെ എഫ് എ കപ്പ്, യൂറോപ്പ ലീഗ് എന്നിവയിലും സ്പർസിന് ഇപ്പോഴും കിരീട പ്രതീക്ഷയുണ്ട്. കെയ്നിന് കിരീടം നേടാൻ ഒരു മത്സരം മാത്രം വിജയിച്ചാൽ മതി എന്നതു ഓർക്കണം എന്ന് ജോസെ പറഞ്ഞു. ആ ഒരു മത്സരം അത്ര എളുപ്പമാകില്ല എന്നാൽ അത്ര അരികിലാണ് കിരീടം. അതിനായി പൊരുതുക ആണ് വേണ്ടത് എന്നും ജോസെ പറഞ്ഞു.