“അടുത്ത സീസണിൽ ടോട്ടൻഹാമിന് പ്രീമിയർ ലീഗ് നേടാൻ ആകും” – ജോസെ

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

ടോട്ടൻഹാമിന് അടുത്ത സീസണിൽ പ്രീമിയർ ലീഗ് കിരീടം നേടാനുള്ള കഴിവുണ്ട് എന്ന് പുതിയ പരിശീലകൻ ജോസെ മൗറീനോ. ഇപ്പോൾ നടക്കുന്ന സീസണിൽ സ്പർസിന് ലീഗ് നേടാൻ ആവില്ല. പക്ഷെ അടുത്ത സീസണിൽ ലീഗ് കിരീടം നേടാൻ ഈ ക്ലബിനാകും. അതിനർത്ഥം അടുത്ത സീസണിൽ കിരീടം നേടും എന്നല്ല എന്നും ജോസെ പറഞ്ഞു.

ടീമിൽ അത്രയും മികച്ച താരങ്ങൾ ഉണ്ട്. താൻ ഈ ജോലി സ്വീകരിക്കാൻ തന്നെ കാരണം ഇവിടെയുള്ള സ്ക്വാഡ് അത്ര മികച്ചതായത് കൊണ്ടാണ്. ഇതിവിടെ കോച്ചായി എത്തിയതു കൊണ്ട് പറയുന്നതല്ല. മുമ്പ് തന്നെ പറഞ്ഞിട്ടുണ്ട്. സ്പർസിന്റെ പല താരങ്ങളെയും താൻ മുമ്പ് സൈൻ ചെയ്യാൻ ശ്രമിച്ചിട്ടുണ്ട്‌. അത് ഈ സ്ക്വാഡ് നല്ലതായതു കൊണ്ടാണെന്നും ജോസെ പറഞ്ഞു. ഇപ്പോൾ ആദ്യം ടോട്ടൻഹാമിനെ ഈ ലീഗ് ടേബിളിൽ മുന്നോട്ട് കൊണ്ടുപോവുകയാണ് ലക്ഷ്യം എന്നും ജോസെ പറഞ്ഞു.