തൊഴിലാളികൾക്ക് എതിരായ വിവാദ തീരുമാനം സ്പർസും പിൻവലിച്ചു

തൊഴിലാളികൾക്ക് നിർബന്ധിത അവധി നൽകി ഫർലോ പ്രഖ്യാപിച്ച ടോട്ടൻഹാമിന്റെ തീരുമാനം ക്ലബ് തന്നെ പിൻവലിച്ചു. ക്ലബിന്റെ തൊഴിലാളികൾക്ക് എതിരായ തീരുമാനം വിവാദമായതോടെയാണ് ക്ലബ് തെറ്റ് തിരുത്തിയത്. നേരത്തെ ലിവർപൂളും പ്രതിഷേധം കാരണം ഫർലോ തീരുമാനം ഒഴിവാക്കിയിരുന്നു. ബ്രിട്ടീഷ് നിയമത്തെ മുതലെടുത്തായിരുന്നു ക്ലബുകൾ ഫർലോ പ്രഖ്യാപിച്ചത്. അത് പ്രകാരം ക്ലബിന് തൊഴിലാളികൾക്ക് 20 ശതമാനം ശമ്പളം മാത്രമെ നൽകേണ്ടതുള്ളൂ. ബാക്കി 80 ശതമാനം ഗവണ്മെന്റ് ആകും നൽകേണ്ടത്.

പ്രീമിയർ ലീഗിലെ തന്നെ ടോട്ടൻഹാം, ന്യൂകാസിൽ, ലിവർപൂൾ എന്നീ ക്ലബുകളായിരുന്നു ഈ നിയമത്തെ മുതലെടുത്തിരുന്നത്. എന്നാൽ വിമർശനം ശക്തമായതോടെ ടോട്ടൻഹാമും ലിവർപൂളും ഇപ്പോൾ തീരുമാനം പിൻവലിച്ചിരിക്കുകയാണ്. താരങ്ങളുടെ ശമ്പളം കുറച്ച് തൊഴിലാളികൾക്ക് ശമ്പളം നൽകുക ആകും സ്പർസിന്റെ ഉദ്ദേശം.

Previous article“ഇനിയും വീട്ടിൽ ഇരുന്ന് എന്തു ചെയ്യുമെന്ന് അറിയില്ല”
Next articleഭാവി എന്താകും എന്ന് അറിയില്ല എന്ന് ഹകീമി