“ഇനിയും വീട്ടിൽ ഇരുന്ന് എന്തു ചെയ്യുമെന്ന് അറിയില്ല”

- Advertisement -

ഫുട്ബോൾ ഇല്ലാത്ത ദിവസങ്ങൾ ദുഷ്കരമാണ് എന്ന് യുവന്റസിന്റെ താരം ഡഗ്ലസ് കോസ്റ്റ. ഇറ്റലിയിൽ ഫുട്ബോൾ കൊറോണ കാരണം നിലച്ചിട്ട് ഇപ്പോൾ മാസം ഒന്നു കഴിഞ്ഞു. താം കുടുംബത്തോടൊപ്പം സമയം ചിലവഴിക്കുകയാണ് എന്ന് പറഞ്ഞ കോസ്റ്റ പക്ഷെ ഇനിയും എത്ര കാലം വീട്ടിലിരിക്കുമെന്ന് ചോദിക്കുന്നു. വീട്ടിൽ ഇരുന്ന് ഇനിയുമെന്ത് ചെയ്യണം എന്ന് അറിയില്ല എന്നും അദ്ദേഹം പറഞ്ഞു.

ഫുട്ബോൾ പെട്ടെന്ന് തുടങ്ങട്ടെ എന്നാണ് ആഗ്രഹം. ഒരു മാസം കൊണ്ട് ഫുട്ബോൾ തുടങ്ങേണ്ടതുണ്ട് എന്നും യുവന്റസ് താരം പറഞ്ഞു. സീരി എ മെയ് അവസാനം തുടങ്ങാനുള്ള ചർച്ചകൾ സജീവമായി നടക്കുകയാണ്. ജൂലൈ 12നേക്ക് സീരി എ അവസാനിപ്പിക്കാൻ ആവുന്ന രീതിയിലാണ് ഇറ്റാലിയൻ എഫ് എ പദ്ധതിയിടുന്നത്.

Advertisement