ടോബി അങ്ങനെ ഒന്നും ടോട്ടൻഹാം വിട്ട് പോവില്ല

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

ടോട്ടൻഹാം സെന്റർ ബാക്ക് ടോബി ആൽഡർവിയേരൽഡ് പെട്ടെന്ന് ടോട്ടൻഹാം വിട്ടു പോവില്ല. താരം ക്ലബ് വിട്ട് പോകുമെന്ന് അഭ്യൂഹങ്ങൾ നിലനിൽക്കുന്നതിനിടെ ഒരു വർഷം കൂടി ടോബിയെ ക്ലബിൽ നിലനിർത്താൻ ടോട്ടൻഹാം തീരുമാനിച്ചു. കരാറിന്റെ അവസാന വർഷത്തിൽ ഉള്ള ടോബിയുടെ കരാറിലെ പ്രത്യേക ക്ലോസ് ആക്ടിവേറ്റ് ചെയ്താണ് ടോട്ടൻഹാം താരത്തിന്റെ കരാർ നീട്ടിയത്.

നേരത്തെ സീസൺ തുടക്കത്തിൽ മാഞ്ചസ്റ്റർ യുണൈറ്റഡിലേക്ക് ടോബി എത്തുമെന്ന് വാർത്തകൾ ഉണ്ടായിരുന്നു. മുൻ മാഞ്ചസ്റ്റർ യുണൈറ്റഡ് പരിശീലകൻ ജോസെ മൗറീനോ ഇതിനായി ശ്രമിച്ച് പരാജയപ്പെടുകയും ചെയ്തിട്ടുണ്ട്. എന്തായലും ഇത്തവണ ലീഗ് കിരീട പോരാട്ടത്തിൽ ഇപ്പോഴും ഉള്ള ടോട്ടൻഹാമിന് ഈ കരാർ പുതുക്കൽ വലിയ സമ്മർദ്ദം കുറക്കും.

ക്ലബിനായി 135 മത്സരങ്ങൾ ടോബി ഇതുവരെ കളിച്ചിട്ടുണ്ട്. 2015ൽ അത്ലറ്റിക്കോ മാഡ്രിഡിൽ നിന്നാണ് ഈ ബെൽജിയം താരം ടോട്ടൻഹാമിലേക്ക് എത്തിയത്.