പരാജയം തുടർന്ന് ലജോങ്ങ്, നെരോക്ക ലീഗിൽ രണ്ടാമത്

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

ഐലീഗിലെ പരാജയ പരമ്പര ഷില്ലോങ്ങ് ലജോങ്ങ് തുടരുന്നു. ഇന്ന് ഐ ലീഗിൽ നടന്ന മത്സരത്തിൽ നെരോക്ക രണ്ടിനെതിരെ മൂന്ന് ഗോളുകൾക്ക് നെരോക്കയാണ് ലജോങ്ങിനെ തോൽപ്പിച്ചത്. ഷില്ലൊങ്ങ് ലജോങ്ങിന്റെ ലീഗിൽ 9ആം പരാജയമാണിത്. ലീഗിൽ 11 മത്സരങ്ങളിൽ നിന്നാണ് ഷില്ലോങ്ങിന്റെ ഈ ദുർഗതി. ഇന്ന് ഒരു ഓൺ ഗോൾ വഴങ്ങിയത് ആണ് ലജോങ്ങിന് തിരിച്ചടിയായത്.

കളിയുടെ തുടക്കത്തിൽ തന്നെ രണ്ട് ഗോളുകൾക്ക് നെരോക മുന്നിൽ എത്തിയിരുന്നു. കറ്റ്സുമി യുസയും സുഭാാഹ് സിംഗുമാണ് ആദ്യ പകുതിയിൽ നെരോകയ്ക്കായി ഗോൾ നേടിയത്. ഒപ്പം രണ്ടാം പകുതിയിൽ ഡോഹ്ലിങിന്റെ വക ഒരു സെൽഫ് ഗോളും നേരോകയ്ക്കായി കിട്ടി. സോങ്തുംഗ്, ബുവാം എന്നിവരായിരുന്നു ലജോങ്ങിന്റെ സ്കോറേഴ്സ്.

ഈ ജയം നെരോകയെ ലീഗിലെ ഒന്നാം സ്ഥാനക്കാരായ ചെന്നൈ സിറ്റിക്ക് ഒപ്പം 21 പോയന്റിൽ എത്തിച്ചു. മെച്ചപ്പെട്ട ഗോൾ ശരാശരിയിൽ ചെന്നൈ ആണ് ഇപ്പോഴും ഒന്നാമത്. ഇതുവരെ ആകെ നാലു പോയന്റ് മാത്രം സമ്പാദ്യമുള്ള ലജോങ്ങ് ആവട്ടെ അവസാന സ്ഥാനത്താണ് ഉള്ളത്.