പ്രീമിയർ ലീഗ് കിരീടത്തിന് ഈ കളി മതിയാവില്ല എന്ന് പൊചടീനോ

പ്രീമിയർ ലീഗ് കിരീടം ടോട്ടൻഹാം ആഗ്രഹിക്കുന്നുണ്ട് എങ്കിൽ ഈ പ്രകടനം പോര എന്ന് സ്പർസ് പരിശീലകൻ പോചടീനോ. ഇന്നലെ വാറ്റ്ഫോർഡിനോടേറ്റ പരാജയത്തിനു ശേഷമാണ് പോചടീനോ ഇങ്ങനെ പ്രതികരിച്ചത്. ഇന്നലെ താരങ്ങൾ സൗഹൃദ മത്സരം പോലെയാണ് കളിച്ചത് എന്നും അത് എന്തുകൊണ്ടാണെന്ന് അറിയില്ല എന്നു അദ്ദേഹം പറഞ്ഞു.

മാഞ്ചസ്റ്റർ യുണൈറ്റഡിനെതിരെ ജയിച്ചതു കൊണ്ട് താരങ്ങൾക്ക് ഈ മത്സരം എളുപ്പമാകും എന്ന തോന്നൽ ആകാം എന്നും പോചട്ടീനോ പറഞ്ഞു‌. പ്രീമിയർ ലീഗിനെ താരങ്ങൾ ബഹുമാനിക്കേണ്ടത് ഉണ്ട് എന്നും അദ്ദേഹം കൂട്ടിചേർത്തു.

Previous articleഡല്‍ഹി രഞ്ജി ടീമിനു പരിശീലക ഉപദേശകനായി എത്തുന്നത് ക്ലൂസ്നര്‍
Next articleഏഷ്യ കപ്പ് ടീമില്‍ നിന്ന് ദവലത് സദ്രാനെ ഒഴിവാക്കി അഫ്ഗാനിസ്ഥാന്‍