പ്രീമിയർ ലീഗിൽ ടോട്ടൻഹാമിന് വിജയം. ഇന്ന് ക്രിസ്റ്റൽ പാലസിനെ നേരിട്ട ടോട്ടൻഹാം എതിരില്ലാത്ത ഒരു ഗോളിനായിരുന്നു വിജയിച്ചത്. ആ ഒരു ഗോൾ വന്നത് ആണെങ്കിൽ തീരെ പ്രതീക്ഷിക്കാത്ത ഒരു ഗോൾ സ്കോററിൽ നിന്നും. അർജന്റീയൻ യുവതാരമായ ജുവാൻ ഫോയ്ത് ആണ് സ്പർസിനായി ഇന്ന് സ്കോർ ചെയ്തത്. ഫോയ്തിന്റെ പ്രീമിയർ ലീഗിലെ ആദ്യ ഗോളാണിത്.
ഈ ഗോൾ ടോട്ടൻഹാമിന് തുടർച്ചയായ നാലാം ജയമാണ് നൽകിയത്. ലീഗിൽ മാഞ്ചസ്റ്റർ സിറ്റിയോട് തോറ്റതിന് ശേഷം കളിച്ച എല്ലാ മത്സരങ്ങളും സ്പർസ് ജയിച്ചിട്ടുണ്ട്. ജയത്തോടെ പോയന്റിൽ ലിവർപൂളിനും ചെൽസിക്കും ഒപ്പം സ്പർസ് എത്തി. 27 പോയന്റാണ് സ്പർസിന് ഉള്ളത്. പക്ഷെ ചെൽസിയും ലിവർപൂളും ഒരു മത്സരം കുറവാണ് കളിച്ചത്.













