കലന്തൻ ഹാജി ആന്റ് നാസർ മെമ്മോറിയൽ ഇലവൻസ് ഫുട്ബോൾ ഫൈനലുകൾ ഇന്ന്

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

മലപ്പുറം: അരിമ്പ്ര സ്പോർട്സ് ലവേഴ്സ് ഫോറത്തിന്റെയും മിഷൻ സോക്കർ അക്കാദമിയുടെയും സംയുക്താഭിമുഖ്യത്തിൽ ഒരാഴ്ച്ചയായി നടന്നു വരുന്ന ഇലവൻസ് ഫുട്ബോൾ ടൂർണ്ണമെന്റുകളായ കലന്തൻ ഹാജി മെമ്മോറിയൽ ഇന്റർ ക്ലബ്ബ് ആന്റ് ഇന്റർ കോളേജിയേറ്റ് – പൂക്കോടൻ നാസർ മെമ്മോറിയൽ ഇന്റർ അക്കദമീസ് ആന്റ് ഇന്റർ സ്കൂൾസ് ടൂർണ്ണമെന്റുകളുടെ ഫൈനൽ മത്സരങ്ങൾ ഇന്ന് വൈകിട്ട് നടയ്ക്കും.

GHSS Kuzhimanna

നാസർ മെമ്മോറിയൽ സ്കൂൾസ് ആന്റ് അക്കാദമീസ് ടൂർണ്ണമെന്റിന്റെ ഫൈനലിൽ അരിമ്പ്ര ജി.വി.എച്ച്.എസ്.എസും കുഴിമണ്ണ ജി.വി.എച്ച്.എസ്.എസും തമ്മിലും, കലന്തൻ ഹാജി മെമ്മോറിയൽ ഇന്റർ കോളേജിയേറ്റ് ആന്റ് ഇന്റർ ക്ലബ്ബ് ടൂർണ്ണമെൻറ് ഫൈനലിൽ എം.ഐ.സി. കോളേജ് അത്താണിയ്ക്കലും ന്യൂ സോക്കർ ക്ലബ്ബ് ഫറോക്കും തമ്മിലും മത്സരിയ്ക്കും. ഫൈനൽ മത്സരങ്ങൾ യഥാക്രമം ഇന്ന് ഉച്ചയ്ക്ക് 2.30 നും വൈകിട്ട് 4 മണിയ്ക്കും ആരംഭിയ്ക്കും.

MIC College Athanikkal

ഇന്നലെ നടന്ന സെമി ഫൈനലുകളിൽ എം.ഐ.സി കോളജ് ടൈബ്രേക്കറിൽ (5 – 4) എഫ്.സി.കൽപ്പകഞ്ചേരിയെയും, ന്യൂ സോക്കർ ക്ലബ്ബ് ഫറോക്ക് ടൈബ്രേക്കറിൽ (5 – 4) കരുവൻതിരുത്തി ബാങ്കിനെയും പരാജയപ്പെടുത്തിയാണ് ഫൈനൽ ബെർത്ത് നേടിയത്.

New Soccer Club Feroke

സമാപന ചടങ്ങിൽ മലപ്പുറം നിയോജക മണ്ഡലം എം.എൽ.എ. പി ഉബൈദുല്ല, സന്തോഷ് ട്രോഫി മുൻ കേരളാ ക്യാപ്റ്റൻ പി.ഉസ്മാൻ, ഇന്ത്യൻ അണ്ടർ-16 ഫുട്ബോൾ താരം ശാബാസ് അഹമ്മദ് ഗ്രാമ-ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങൾ സംബന്ധിയ്ക്കും.

Noushad Bappu