“ടോട്ടൻഹാമിന് ഏറ്റവും അനുയോജ്യൻ ജോസെ തന്നെ” – ബെയ്ല്

- Advertisement -

ടോട്ടൻഹാം ജോസെ മൗറീനോയെ പരിശീലകനായി എത്തിച്ചതിനെ പ്രശംസിച്ച് ഗരെത് ബെയ്ല്. മുൻ ടോട്ടൻഹാം താരം കൂടിയായ ബെയ്ല് സ്പർസിന് ഏറ്റവും നല്ല കാര്യമാണ് ക്ലബ് ചെയ്തിരിക്കുന്നത് എന്ന് പറഞ്ഞു. മൗറീനോ ചുമതലയേറ്റ ശേഷം കളിച്ച മൂന്ന് മത്സരങ്ങളും വിജയിച്ച് ലീഗിൽ അഞ്ചാം സ്ഥാനത്തേക്ക് മുന്നേറിയിരിക്കുകയാണ് സ്പർസ്. ടോട്ടൻഹാമിന് കിരീടങ്ങൾ നേടേണ്ട ആവശ്യമുണ്ട്. അതിന് മൗറീനോ ആണ് ഏറ്റവും നല്ലത് എന്നും ബെയ്ല് പറഞ്ഞു.

അവസാനമായി 2008ലാണ് ടോട്ടൻഹാം ഒരു കിരീടം നേടിയത്. ടോട്ടൻഹാമിന് ജോസെ മൗറീനോയെക്കാൾ നല്ലൊരു സഖ്യം ഇപ്പോൾ കിട്ടാനില്ല എന്നും ബെയ്ല് പറഞ്ഞു. ക്ലബ് ജോസെയ്ക്ക് ഒപ്പം കിരീടങ്ങൾ നേടണമെന്നാണ് ആഗ്രഹം എന്നും ബെയ്ല് പറഞ്ഞു. സ്പർസിലേക്ക് ബെയ്ലെ തിരികെ എത്തും എന്ന് അഭ്യൂഹങ്ങൾ ഉയരുന്നതിനിടെയാണ് ബെയ്ലിന്റെ പ്രസ്താവനകൾ.

Advertisement