ബൗൺമൗത്തിനെ സമനിലയിൽ പിടിച്ചു കെട്ടി സൗത്താംപ്ടൺ

Staff Reporter

പ്രീമിയർ ലീഗിൽ ഇന്ന് നടന്ന മത്സരത്തിൽ ബൗൺമൗത്തിനെ സമനില പിടിച്ചുകെട്ടി സൗത്താംപ്ടൺ. പതിവ് പോലെ സ്വന്തം കാണികൾക്ക് മുൻപിൽ മികച്ച പ്രകടനവും കാഴ്ചവെക്കാൻ കഷ്ട്ടപെട്ട ബൗൺമൗത്ത്‌ പലപ്പോഴും ഭാഗ്യം കൊണ്ടാണ് ഗോൾ വഴങ്ങാതിരുന്നത്.

മത്സരത്തിന്റെ അവസാന ഘട്ടങ്ങളിൽ ചാർളി ഓസ്റ്റിനും സ്റ്റുവർട്ട് ആംസ്‌ട്രോങും ഗാബിഡിനിയും അവസരങ്ങൾ നഷ്ട്ടപെടുത്തിയിട്ടില്ലായിരുന്നെങ്കിൽ മൂന്ന് സൗത്താംപ്ടണ് മൂന്ന് പോയിന്റ് സ്വന്തമാക്കാമായിരുന്നു. സംനിലയോടെ 9 മത്സരങ്ങളിൽ നിന്ന് 17 പോയിന്റുമായി ബൗൺമൗത്ത്‌ ലീഗിൽ ആറാം സ്ഥാനത്താണ്. 9 മത്സരങ്ങളിൽ നിന്ന് വെറും 6 പോയിന്റുള്ള സൗത്താംപ്ടൺ ലീഗിൽ 16ആം സ്ഥാനത്താണ്.