അപ്പീൽ ഫലം കണ്ടു, സോണിന്റെ ചുവപ്പ് കാർഡ് പിൻവലിച്ചു

- Advertisement -

എവർട്ടൻ താരം ആന്ദ്രേ ഗോമസിന് ഗുരുതര പരിക്ക് പറ്റിയ ഫൗൾ ചെയ്ത സ്പർസ് താരം ഹ്യുങ് മിൻ സോണിന്റെ ചുവപ്പ് കാർഡ് പ്രീമിയർ ലീഗ് പിൻവലിച്ചു. സ്പർസ് നൽകിയ അപ്പീൽ പരിഗണിച്ചാണ് താരത്തിന്റെ കാർഡ് പിൻവലിച്ചത്. ഇതോടെ താരത്തിന് അടുത്ത മത്സരങ്ങളിൽ കളിക്കാൻ സാധിക്കും.

രണ്ടാം പകുതിയിലാണ് ഗോമസിന്റെ കാൽ ഒടിഞ്ഞ ഫൗൾ താരം ചെയ്തത്. ആദ്യം മഞ്ഞ കാർഡ് ആയിരുന്നെങ്കിലും റഫറി പിന്നീട് ചുവപ്പ് കാർഡ് നൽകി. റിപ്ലെകളിൽ സോണിന്റെ ഫൗൾ ചുവപ്പ് കാർഡ് അർഹിക്കുന്ന അത്ര ഗുരുതരം അല്ലായിരുന്നു എന്ന് വ്യക്തമായിരുന്നു. ഗോമസിന്റെ പരിക്ക് കണ്ട് കരഞ്ഞു കൊണ്ട് കളം വിട്ട താരത്തിന് ഏറെ ആശ്വാസമാകും ഈ തീരുമാനം. പ്രീമിയർ ലീഗ് പാനൽ നടത്തിയ പരിശോധന താരത്തിന് അനുകൂലമായ തീരുമാനം എടുത്തതോടെ സ്പർസ് ആക്രമണ നിരയിൽ അടുത്ത മത്സരങ്ങളിൽ സൗത്ത് കൊറിയയുടെ ക്യാപ്റ്റനായ സോൺ ഉണ്ടാകും.

Advertisement