അവിശ്വസനീയ സ്ട്രൈക്കുമായി സോൺ, നോർത്ത് ലണ്ടൺ ഡാർബിയും മൗറീനോക്ക് സ്വന്തം

Img 20201206 234236
Credit: Twitter
- Advertisement -

ജോസെ മൗറീനോയുടെ ടോട്ടനം അവരുടെ ഈ സീസണിലെ കുതിപ്പ് തുടരുന്നു. ഇന്ന് നോർത്ത് ലണ്ടൺ ഡാർബിയിൽ ചിരവൈരികളായ ആഴ്സണലിനെയും സ്പർസ് തോൽപ്പിച്ചു. എതിരില്ലാത്ത രണ്ടു ഗോളുകൾക്കായിരുന്നു സ്പർസിന്റെ വിജയം. ജോസെയുടെ ഡിഫൻസീവ് ടാക്ടിക്സിൽ ആഴ്സണൽ പതറുന്നത്‌ ആണ് ഇന്ന് കണ്ടത്.

സോൺ കെയ്ൻ കൂട്ടുകെട്ട് തന്നെയാണ് ഇന്നും സ്പർസിന് വിജയം സമ്മാനിച്ചത്. ആദ്യ പകുതിയിൽ രണ്ട് ഗംഭീര ഗോളുകൾ ആണ് സ്പർസ് അറ്റാക്കിൽ നിന്ന് പിറന്നത്. ആദ്യ ഗോൾ സോണിന്റെ വക ആയിരുന്നു. ഹാരി കെയ്നിൽ നിന്ന് പന്ത് സ്വീകരിച്ചു മുന്നേറിയ സോൺ 30 വാരെ അകലെ ഗോൾ നേടുക അസാാധ്യമാണെന്ന് തോന്നിച്ച റേഞ്ചിൽ നിന്ന് തൊടുത്ത ഷോട്ട് ലെനോയെ കീഴ്പ്പെടുത്തി വലയിൽ എത്തുക ആയിരുന്നു. ഈ സീസണിൽ ലീഗിൽ പിറന്ന ഏറ്റവും നല്ല ഗോളായിരുന്നു ഇത്.

സോണിന്റെ ലീഗിലെ 10ആം ഗോളായിരുന്നു ഇത്. കെയ്നിന്റെ 10ആം അസിസ്റ്റും. 45ആം മിനുട്ടിൽ ആയിരുന്നു രണ്ടാം ഗോൾ വന്നത്. കെയ്നിന്റെ വക ആയിരുന്നു ആ ഗോൾ. സോൺ ആണ് ഗോൾ ഒരുക്കിയത്‌. രണ്ടാം പകുതിയിൽ തീർത്തും ഡിഫൻസിലേക്ക് മാറിയ സ്പർസ് ക്ലീൻ ഷീറ്റോടെ തന്നെ വിജയം ഉറപ്പിച്ചു. ഈ വിജയത്തോടെ സ്പർസ് 24 പോയിന്റുമായി ലീഗിൽ ഒന്നാമത് തുടരുകയാണ്. ഇന്നും കൂടി തോറ്റതോടെ ആഴ്സണൽ 15ആം സ്ഥാനത്തേക്ക് താഴ്ന്നു.

Advertisement