ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ബിയെൽസയുടെ ലീഡ്സ് യുണൈറ്റഡ് ഒരിക്കൽ കൂടെ വലിയ ടീമിനു മുന്നിൽ പതറിയിരിക്കുകയാണ്. ഇന്ന് സ്പർസിനെ ലണ്ടണിൽ വെച്ച് നേരിട്ട ലീഡ്സ് യുണൈറ്റഡ് എതിരില്ലാത്ത മൂന്നു ഗോളുകളുടെ പരാജയമാണ് നേരിട്ടത്. ലീഡ്സിന്റെ അറ്റാക്കിംഗ് ഫുട്ബോൾ ഒന്നും നടക്കാൻ വിടാതെ സമർത്ഥമായി അവരെ പിടിച്ചു കെട്ടാൻ ഇന്ന് ജോസെയുടെ സ്പർസിനായി.
ആദ്യ പകുതിയിൽ തന്നെ ഇന്ന് രണ്ടു ഗോളുകൾ പിറന്നു. ഒരു പെനാൾട്ടിയിൽ നിന്നായിരുന്നു സ്പർസിന്റെ ആദ്യ ഗോൾ. പെനാൾട്ടി എടുത്ത കെയ്ൻ സമ്മർദ്ദങ്ങൾ അതിജീവിച്ച് ലക്ഷ്യം കണ്ടു. പിന്നാലെ സോൺ കെയ്ൻ കൂട്ടികെട്ടിൽ സ്പർസിന്റെ രണ്ടാം ഗോളും വന്നു. കെയ്നിന്റെ പാസിൽ നിന്ന് ആയിരുന്നു സോണിന്റെ ഗോൾ. സോണിന്റെ സ്പർസിനായുള്ള നൂറാം ഗോളായിരുന്നു ഇത്.
രണ്ടാം പകുതിയുടെ തുടക്കത്തിൽ സെന്റർ ബാക്ക് ആൽഡെർവിയെരെൽഡ് സ്പർസിന്റെ മൂന്നാം ഗോളും നേടി. ആ അസിസ്റ്റ് ലഭിച്ചത് സോണിനായിരുന്നു. മത്സരത്തിന്റെ അവസാനം സ്പർസ് താരം ഡൊഹേർടി ചുവപ്പ് കണ്ട് പുറത്തായി. ഇന്നത്തെ വിജയത്തോടെ 29 പോയിന്റുമായി സ്പർസ് ലീഗിൽ മൂന്നാം സ്ഥാനത്ത് എത്തി.