മൗറീഞ്ഞോക്ക് വീണ്ടും തിരിച്ചടി, സിസോക്കോ മാസങ്ങളോളം പുറത്ത്

- Advertisement -

സ്പർസ് പരിശീലകൻ ജോസ് മൗറീഞ്ഞോക്ക് കനത്ത തിരിച്ചടിയായി വീണ്ടും പരിക്ക്. പരിക്കേറ്റ മധ്യനിര താരം മൂസ സിസോക്കോ ഇനി ഏപ്രിലിൽ മാത്രമേ മടങ്ങി എത്തുക എന്ന് സ്പർസ് സ്ഥിതീകരിച്ചു. കാലിൽ ഏറ്റ പരിക്കാണ് താരത്തിന് തടസ്സമായത്.

സൗതാംപ്ടന് എതിരായ പ്രീമിയർ ലീഗ് മത്സരത്തിന് ഇടയിലാണ് താരത്തിന് പരിക്ക് പറ്റിയത്. ആ കളി 90 മിനുട്ട് പൂർത്തിയാക്കിയെങ്കിലും പിന്നീട് പരിശോധനയിൽ പരിക്ക് കണ്ടെത്തി. കാലിൽ ലിഗമെന്റ് പരിക്ക് പറ്റിയ താരം ശസ്ത്രക്രിയക്ക് വിധേയനായതായി സ്പർസ് വ്യക്തമാക്കിയിട്ടുണ്ട്. സ്‌ട്രൈക്കർ ഹാരി കെയ്‌നും പരിക്ക് പറ്റി പുറത്ത് പോയതോടെ വരും മത്സരങ്ങളിൽ മൗറീഞ്ഞോ കാര്യമായി തന്നെ പ്രതിസന്ധിയിൽ ആകുമെന്ന് ഇതോടെ ഉറപ്പായി.

Advertisement