ലിവർപൂൾ യുവ സ്ട്രൈക്കർ സ്വാൻസി സിറ്റിയിൽ

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

ലിവർപൂളിന്റെ യുവ സ്ട്രൈക്കർ റിഹാൻ ബ്രൂയിസ്റ്റർ ലോണിൽ പോകും. ചാമ്പ്യൻഷിപ്പ് ക്ലബായ സ്വാൻസി സിറ്റിയാണ് ലിവർപൂളിൽ നിന്ന് ബ്രൂയിസ്റ്ററിനെ സ്വന്തമാക്കിയത്. 6 മാസത്തെ ലോണിൽ ആകും താരം സ്വാൻസിയിൽ എത്തുക. 19കാരനായ ബ്രൂയിസ്റ്റർ സ്വാൻസിയിലേക്ക് പോകാനുള്ള പ്രധാന കാരണം പരിശീലകൻ സ്റ്റീവ് കൂപ്പറാണ്.

മുൻ ലിവർപൂൾ യൂത്ത് ടീം കോച്ചായ കൂപ്പറിന് കീഴിൽ നേരത്തെ ഗംഭീര പ്രകടനം നടത്താൻ ബ്രൂയിസ്റ്ററിനായിട്ടുണ്ട്. ഇന്ത്യയിൽ നടന്ന അണ്ടർ 17 ലോകകപ്പിലെ ടോപ്പ് സ്കോറർ ആയിരുന്നു ലിവർപൂളിന്റെ ഈ ടീനേജർ. കഴിഞ്ഞ സമ്മറിൽ ലിവർപൂളുമായി അഞ്ചു വർഷത്തെ കരാറിൽ ബ്രൂയിസ്റ്റർ ഒപ്പുവെച്ചിരുന്നു.