മാഞ്ചസ്റ്റർ യുണൈറ്റഡ് ഇതിഹാസ പരിശീലകൻ സർ അലക്സ് ഫെർഗൂസൺ വീണ്ടും മാഞ്ചസ്റ്റർ യുണൈറ്റഡ് ട്രെയിനിങ് ഗ്രൗണ്ടിൽ. അസുഖം ബാധിച്ചതിനു ശേഷം ഫെർഗൂസൺ ഇതുവരെ യുണൈറ്റഡ് ട്രെയിനിങ് ഗ്രൗണ്ടിൽ എത്തിയിരുന്നില്ല. ഇപ്പോൾ മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ പരിശീലക ചുമതലയുള്ള ഒലെ ഗണ്ണാർ സോൾഷ്യറിന്റെ പ്രത്യേക ക്ഷണം സ്വീകരിച്ചാണ് ഫെർഗി കാരിങ്ടണിലെ പരിശീലന ഗ്രൗണ്ടിൽ എത്തിയത്.
മുമ്പ് ഡേവിഡ് മോയ്സും വാൻ ഹാലും പരിശീലകനായിരുന്ന സമയത്ത് ഫെർഗി ട്രെയിനിങ് ഗ്രൗണ്ട് സന്ദർശിച്ചിരുന്നില്ല. ജോസെയുടെ കാലത്ത് ഒരു തവണ ജോസെ ക്ഷണിച്ചതിനാൽ മാത്രം ട്രെയിനിങ് അറ്റന്റ് ചെയ്തിരുന്നു. കഴിഞ്ഞ ദിവസം യുണൈറ്റഡ് ട്രെയിനിങ്ങ് സന്ദർശിച്ച ഫെർഗൂസൺ സന്തോഷവാനായിരുന്നു. താരങ്ങൾക്കും ഒപ്പം പരിശീലകൻ ഒലെയ്ക്കും നിർദേശങ്ങൾ നൽകാനും ഫെർഗൂസൺ മറന്നില്ല.
ഒലെ ചുമതലയേറ്റ ശേഷം മികച്ച ഫോമിലാണ് മാഞ്ചസ്റ്റർ യുണൈറ്റഡ് കളിക്കുന്നത്. യുണൈഡിന്റെ ക്യാമ്പിന് ഫെർഗൂസന്റെ വരവ് കൂടുതൽ സന്തോഷം നൽകും. ഫെർഗൂസൺ അവസാന 15 വർഷങ്ങളായി തന്നെ സ്വാധീനിച്ചിട്ടുണ്ട് എന്നും അദ്ദേഹം ആണ് മാഞ്ചസ്റ്റർ യുണൈറ്റഡിലെ എക്കാലത്തെയും അവസാന വാക്ക് എന്നും ഒലെ പറഞ്ഞു.