തിരിച്ചടികൾ മാറാതെ മാഞ്ചസ്റ്റർ സിറ്റി, സിൽവക്ക് വിലക്ക്

പ്രീമിയർ ലീഗിൽ നാലാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടതിന് പിന്നാലെ മാഞ്ചസ്റ്റർ സിറ്റിക്ക് മറ്റൊരു തിരിച്ചടി കൂടി. സഹ താരം ബെഞ്ചമിൻ മെൻഡിയെ വംശീയമായി അധിക്ഷേപിച്ച ട്വീറ്റ് ഇട്ടത്തിന് താരത്തെ ഒരു കളിയിൽ നിന്ന് ഇംഗ്ലീഷ് ഫുട്‌ബോൾ അസോസിയേഷൻ വിലക്കി.

ഇതോടെ ചെൽസിക്ക് എതിരായ നിർണായക ലീഗ് മത്സരത്തിൽ താരത്തിന് കളിക്കാനാവില്ല. സിൽവ അധിക്ഷേപം ലക്ഷ്യം വച്ചിട്ടില്ല എന്ന് മെൻഡിയും, പരിശീലകൻ ഗാർഡിയോളയും പറഞ്ഞെങ്കിലും എഫ് എ അത് ചെവി കൊണ്ടില്ല. 50000 പൗണ്ട് പിഴ ഇനത്തിലും താരം അടക്കേണ്ടി വരും.

Previous article“ഫുട്ബോൾ ലോകത്ത് മൗറീനോയുടെ അഭാവം ഉണ്ട്”
Next articleട്രെന്റ് ബോൾട്ട് ഡൽഹി വിട്ട് മുംബൈ ഇന്ത്യൻസിൽ, അങ്കിത് രാജ്പുത് രാജസ്ഥാനിൽ