“ഫുട്ബോൾ ലോകത്ത് മൗറീനോയുടെ അഭാവം ഉണ്ട്”

ഫുട്ബോൾ ലോകം ജോസെ മൗറീനോയെ മിസ് ചെയ്യുന്നുണ്ട് എന്ന് മാഞ്ചസ്റ്റർ യുണൈറ്റഡ് സെന്റർ ബാക്ക് ആയ ലിൻഡെലോഫ് പറഞ്ഞു. കഴിഞ്ഞ സീസണിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് വിട്ട ശേഷം മൗറീനോ ഇതുവരെ ഒരു ക്ലബിന്റെയും ചുമതലയേറ്റെടുത്തുട്ടില്ല. മൗറീനോ ലോകത്തെ ഏറ്റവും മികച്ച പരിശീലകരിൽ ഒന്നാണെന്നും അതുകൊണ്ട് തന്നെ ഫുട്ബോൾ ലോകത്ത് അദ്ദേഹത്തിന്റെ അഭാവം ഉണ്ടെന്നും ലിൻഡെലോഫ് പറഞ്ഞു.

ലോകത്തെ മികച്ച ക്ലബുകളിൽ തന്നെ മൗറീനോ വീണ്ടും പരിശീലകനായി എത്തണമെന്നും ലിൻഡെലോഫ് പറഞ്ഞു. ജോസെ എന്ന പരിശീലകനോട് തനിക്ക് ഒരുപാട് കടപ്പാട് ഉണ്ട് എന്നും ലിൻഡെലോഫ് പറഞ്ഞു. തന്നെ മാഞ്ചസ്റ്റർ യുണൈറ്റഡിലേക്ക് എത്തിച്ചത് ജോസെ ആണ്. തനിക്ക് അവസരങ്ങൾ തന്നതും തന്നെ ഒരു നല്ല ഫുട്ബോളർ ആക്കി മാറ്റിയതും ജോസെ തന്നെ. ജോസെ ഒരു മികച്ച പരിശീലകനിലും അപ്പുറം മികച്ച വ്യക്തിയാണെന്നും ലിൻഡെലോഫ് കൂട്ടിച്ചേർത്തു.

Previous articleസീസണിലെ ആദ്യ എൽ ക്ലാസികോ ഡിസംബർ 18ന് തന്നെ, അന്തിമ തീരുമാനം ആയി
Next articleതിരിച്ചടികൾ മാറാതെ മാഞ്ചസ്റ്റർ സിറ്റി, സിൽവക്ക് വിലക്ക്