പതിവ് തെറ്റിക്കാതെ ലിവർപൂൾ, സൗത്താംപ്ടനേയും വീഴ്ത്തി

- Advertisement -

ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ലിവർപൂളിന്റെ അപരാജിത കുതിപ്പ് തുടരുന്നു. സ്വന്തം മൈതാനമായ ആൻഫീൽഡിൽ എതിരില്ലാത്ത 4 ഗോളുകൾക്ക് ജയിച്ചാണ് അവർ ലീഗിലെ തങ്ങളുടെ ലീഡ് ഉയർത്തിയത്. ക്യാപ്റ്റൻ ജോർദാൻ ഹെൻഡേഴ്സൻ നടത്തിയ മികച്ച പ്രകടനമാണ്‌ അവർക്ക് വിജയം സമ്മാനികുന്നതിൽ നിർണായകമായത്.

ഗോൾ രഹിതമായ ആദ്യ പകുതിയിൽ ലിവർപൂൾ ആക്രമണത്തെ തടയാൻ സാധിച്ചു എന്നതിലുപരി മത്സരത്തിൽ സൗത്താംപ്ടന് കാര്യമായി ഒന്നും ചെയ്യാൻ സാധിച്ചില്ല. രണ്ടാം പകുതിയുടെ തുടക്കത്തിൽ തന്നെ അവർ ഗോൾ വേട്ട ആരംഭിച്ചു. 47 ആം മിനുട്ടിൽ അലക്‌സ് ഓക്സലൈഡ് ചേംബർലിനിലൂടെയാണ് അവർ ലീഡ് നേടിയത്. പിന്നീട് ജോർദാൻ ഹെൻഡേഴ്സൻ ലീഡ് ഉയർത്തിയപ്പോൾ അവസാന 2 ഗോളുകൾ മുഹമ്മദ് സലായാണ് നേടിയത്. 2 ഗോളുകൾക്ക് വഴി ഒരുക്കിയ ഫിർമിനോയുടെ പ്രകടനവും ഇന്ന് നിർണായകമായി.

Advertisement