മക്ഗോൾഡ്റികിനും ഷെഫീൽഡിൽ പുതിയ കരാർ

- Advertisement -

ക്യാപ്റ്റൻ ബില്ലി ഷാർപ്പിനും വൈസ് ക്യാപ്റ്റൻ നോർവൂഡിനും പുതിയ കരാർ നൽകിയതിനു പിന്നാലെ ഒരു താരത്തിന്റെ കൂടെ പുതുക്കിയിരിക്കുകയാണ് ഷെഫീൽഡ് യുണൈറ്റഡ്. ഡേവിഡ് മക്ഗോൾഡ്റികാണ് പുതിയ കരാർ ഒപ്പുവെച്ചത്. 2022 വരെ താരം ഇനി ക്ലബിൽ ഉണ്ടാകും. 32കാരനായ കാരം 2016/17 സീസണിൽ ആയിരുന്നു ഷെഫീൽഡിൽ എത്തിയത്. അന്ന് ഇസ്പിചിൽ നിന്ന് ഫ്രീ ട്രാൻസ്ഫറിലായിരുന്നു ഷെഫീൽഡ് ഇദ്ദേഹത്തെ സ്വന്തമാക്കിയത്.

ഷെഫീൽഡിന്റെ കഴിഞ്ഞ സീസണിൽ പ്രൊമോഷനിൽ വലിയ പങ്കുതന്നെ മക്ഗോൾഡ്റികിന് ഉണ്ടായിരുന്നു. 45 മത്സരങ്ങളിൽ നിന്ന് 15 ഗോളുകൾ കഴിഞ്ഞ സീസൺ താരം നേടിയിരുന്നു

Advertisement